100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

സംസ്ഥാനത്ത് നെല്ലിന്റെ താങ്ങുവില ഉടൻ കൂടാനിടയില്ല

കുട്ടനാട്: നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 1.17 രൂപ കേന്ദ്രം കൂട്ടിയെങ്കിലും ആനുപാതികവർധന കേരളത്തിൽ നടപ്പാകുമോയെന്നു സംശയം.

ഇക്കാര്യം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

കേന്ദ്രം വർധിപ്പിച്ചതോടെ 21.83 രൂപയായിരുന്ന താങ്ങുവില 23 ആയി. ആനുപാതികമായി സംസ്ഥാനത്ത് വില കൂട്ടാറില്ല. കേരളത്തിലേ സംസ്ഥാന വിഹിതം നൽകുന്നുള്ളൂവെന്നാണ് സർക്കാർ നിലപാട്.

2019-ൽ 18.15 രൂപയായിരുന്ന കേന്ദ്രവിഹിതം അഞ്ചുവർഷത്തിനിടെ 4.85 രൂപയാണ് കൂടിയത്. അതേസമയം 2019-ൽ 8.80 രൂപയായിരുന്ന സംസ്ഥാനവിഹിതം 2.43 രൂപ കുറഞ്ഞ് 6.37 രൂപയായി.

കയറ്റിറക്കു കൂലിയായി കേന്ദ്രം നൽകുന്നത് കിലോയ്ക്ക് 12 പൈസയാണ്. ഇതുകൂടി ചേർത്ത് ഒരു കിലോ നെല്ലിന് കർഷകനു കിട്ടുന്നത് 28.32 രൂപയും.

X
Top