ബ്രസീലിയൻ തുവരപ്പരിപ്പ്‌ ഇന്ത്യൻ വിപണിയിലേക്ക്; ആഭ്യന്തരക്ഷാമം പരിഹരിക്കാൻ ഇറക്കുമതി ◆ ആദ്യ അഞ്ച് മാസത്തിൽ ധനകമ്മി 7.10 ലക്ഷം കോടിയായി ഉയർന്നു ◆ ഡീസൽ, എടിഎഫ് എന്നിവയുടെ വിൻഡ്‌ഫോൾ ടാക്സ് വെട്ടിക്കുറച്ചു ◆ വമ്പന്‍ പുനഃരുപയോഗ ഊര്‍ജ്ജ പദ്ധതിയുമായി കേന്ദ്രം; പിഎം ധാര പദ്ധതിക്കായി നീക്കിവച്ചത് 1.86 ലക്ഷം കോടി ◆ രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ ◆

കാലാവസ്ഥ വ്യതിയാനം: സംസ്ഥാനത്ത് തേയില, കൊളുന്ത് ഉൽപാദനത്തിൽ ഇടിവ്

തൊടുപുഴ: കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുള്ള കനത്ത ചൂട് സംസ്ഥാനത്ത് തേയില ഉൽപാദനത്തെ പിന്നോട്ടടിക്കുന്നു. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തേയിലക്കൊളുന്ത് ഉൽപാദനത്തിൽ ഇടിവ് കണ്ട് തുടങ്ങിയിട്ടുണ്ട്. ദീർഘകാല വരൾച്ച തുടർന്നാൽ വരുംവർഷം തേയില ഉൽപാദനത്തിൽ പ്രതിസന്ധി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

സാധാരണഗതിയിൽ 20 ഡിഗ്രി മുതൽ 30 ഡിഗ്രി വരെ താപനിലയിലാണ് തേയിലച്ചെടികൾ ഏറ്റവും മികച്ചരീതിയിൽ പച്ച കൊളുന്ത് ഉൽപാദിപ്പിക്കുന്നത്. എന്നാൽ, എൽനിനോ പ്രതിഭാസം മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിലും ഉയർന്ന ചൂടും മൂലം തേയില ചെടികൾ നശിക്കുകയാണ്.

2025 ൽ, കേരളത്തിൽ 31.274 ദശലക്ഷം കിലോ തേയില ഉൽപാദിപ്പിച്ച സ്ഥാനത്ത് ഈ വർഷം എട്ട് മാസത്തെ കണക്കുകളുമായി നോക്കുമ്പോൾ 30.624 ദശലക്ഷത്തിലേക്ക് കുറഞ്ഞു.

വയനാട്ടിൽ 8.1 ശതമാനത്തിന്‍റെ കുറവുണ്ടായി. മധ്യകേരളത്തിലിത് 3.8 ശതമാനത്തിന്‍റെ കുറവാണ്. തോട്ടംമേഖലയായ പീരുമേട്ടിൽ ഹെക്ടറിന് 1091 കിലോ ഗ്രാമിൽ നിന്ന് 1069 ലേക്ക് ഉൽപാദനം കുറഞ്ഞു.

ഇടുക്കി ജില്ലയിൽ മൂന്നാർ, വാഗമൺ മേഖലയിൽ നേരിയ വർധനവുണ്ടെങ്കിലും ചൂട് കൂടുന്നത് വരുംവർഷങ്ങളിലെ ഉൽപാദനത്തെ ബാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. തമിഴ്‌നാട്ടിലെ നീലഗിരിയിൽ ഉത്പാദനത്തിൽ ഹെക്ടറിന് 11.80 ശതമാനം വരെ കുറവുണ്ടായതായാണ് കണക്കുകൾ.

ഒക്ടോബർ- നവംബർ മാസങ്ങളിലാണ് തേയിലത്തോട്ടങ്ങൾ ഏറ്റവും കൂടുതൽ ഉൽപാദനം നടക്കുന്നത്. കാലവർഷം കഴിഞ്ഞ് മണ്ണിൽ ആവശ്യത്തിന് ഈർപ്പവും ഒപ്പം അനുയോജ്യമായ വെയിലും ലഭിക്കുന്നതിനാൽ ഏറ്റവും കൂടുതൽ പച്ചക്കൊളുന്ത് ലഭിക്കും. എന്നാൽ, വരൾച്ച സമാന സാഹചര്യം നിലനിൽക്കുകയും മഴ കുറയുകയും ചെയ്യുന്നതാണ് ഇപ്പാഴത്തെ വെല്ലുവിളി.

കടുത്തചൂടും ചുരുങ്ങിയ സമയത്ത് പെയ്യുന്ന തീവ്രമഴയും മഞ്ഞും പുതിയ തളിരിലകൾ കരിഞ്ഞ് പോകുന്നതിനും ചുരുണ്ട് പോകുന്നതിനും കാരണമാകുന്നുണ്ട്. ഇത് ഇന്ത്യൻ തേയിലക്ക് അന്താരാഷ്ട്ര വിപണിയിൽ ഗുണമേന്മ കുറക്കാനിടയാക്കും.

കൃത്യമായ ഇടവേളകളിൽ വിളവെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് തേയില കർഷകർ ചൂണ്ടിക്കാട്ടുന്നു.

X
Top