ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

സ്റ്റീൽ വില ആറ് മാസത്തിനിടെ 40% കുറഞ്ഞു

മുംബൈ: രാജ്യത്ത് സ്റ്റീൽ വില കുത്തനെ ഇടിഞ്ഞു. കയറ്റുമതി കുറഞ്ഞതാണ് സ്റ്റീൽ വില കുറയാനുള്ള പ്രധാന കാരണം. കയറ്റുമതി നികുതി 15 ശതമാനമായ പശ്ചാത്തലത്തിലാണ് ഓർഡറുകൾ ഗണ്യമായി കുറഞ്ഞത്. ഇതോടെ ആഭ്യന്തര വിപണിയിൽ സ്റ്റീൽ വില ടണ്ണിന് 40 ശതമാനം ഇടിഞ്ഞ് 57,000 രൂപയിലെത്തി.

2022ന്റെ തുടക്കത്തിൽ, ഹോട്ട് റോൾഡ് കോയിലിന്റെ (എച്ച്ആർസി) ഉയർന്നിരുന്നു. സ്റ്റീൽ വില ഉയർന്നത് അന്ന് റിയൽ എസ്റ്റേറ്റ്, ഭവന നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, നിർമ്മാണം, ഓട്ടോമൊബൈൽ, ഉപഭോക്തൃ വസ്തുക്കൾ തുടങ്ങിയ വ്യവസായങ്ങളെ നേരിട്ട് ബാധിക്കുന്നതിനാൽ കൂടുതൽ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു.

ഏപ്രിലിൽ ആഭ്യന്തര വിപണിയിൽ സ്റ്റീൽ വില ടണ്ണിന് 78,800 രൂപയിലെത്തി. 8 ശതമാനം ജിഎസ്ടി കൂടി ഉൾപ്പെടുത്തുമ്പോൾ വില ടണ്ണിന് ഏകദേശം 93,000 രൂപയായിരുന്നു.

ഏപ്രിൽ അവസാനത്തോടെ നികുതി വില കുറയാൻ തുടങ്ങി. ജൂൺ അവസാനത്തോടെ ടണ്ണിന് 60,200 രൂപയായി കുറഞ്ഞു. ജൂലൈ, ആഗസ്ത് മാസങ്ങളിൽ ഇടിവ് തുടർന്നു, സെപ്റ്റംബർ പകുതിയോടെ ടണ്ണിന് 57,000 രൂപയായി കുറഞ്ഞു. സ്റ്റീൽ ഉൽപന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തിയതും വിദേശ ഡിമാൻഡ് കുറഞ്ഞതും ഉയർന്ന പണപ്പെരുപ്പവും സ്റ്റീൽ വിലയിടിവിന് കാരണമായിട്ടുണ്ട്.

സ്റ്റീൽ കയറ്റുമതി കുറഞ്ഞിട്ടുണ്ട്. ഒപ്പം ഉത്പാദനവും കുറവാണ്. അടുത്ത രണ്ട് മാസത്തേക്ക് വില ഉയരാനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോർട്ട് . മെയ് 21നാണ് ഇരുമ്പയിരിന്റെ കയറ്റുമതിയുടെ തീരുവ 50 ശതമാനവും ഏതാനും സ്റ്റീൽ ഇടനിലക്കാരുടെ കയറ്റുമതി 15 ശതമാനവുമായി സർക്കാർ ഉയർത്തിയത്.

ഉരുക്ക് വ്യവസായം ഉപയോഗിക്കുന്ന കോക്കിംഗ് കൽക്കരി, ഫെറോണിക്കൽ എന്നിവയുൾപ്പെടെ ചില അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്.

X
Top