സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

സിഎസ്‌സിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സ്റ്റാർ ഹെൽത്ത്

ഡൽഹി: 5 ലക്ഷത്തിലധികം സിഎസ്‌സികൾക്ക് തിരഞ്ഞെടുത്ത ശ്രേണിയിലെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഉൽപ്പന്നങ്ങളിലേക്ക് ആക്‌സസ് നൽകുന്നതിന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിനു കീഴിലുള്ള കോമൺ സർവീസസ് സെന്ററുകളും (സിഎസ്‌സി) പങ്കാളികളായി. ഈ ഉൽപ്പന്നങ്ങൾ ടയർ II, ടയർ III നഗരങ്ങൾ, ഗ്രാമീണ വിപണികൾ എന്നിവയിലുടനീളമുള്ള ഗ്രാമീണ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സ്റ്റാർ ഹെൽത്ത് പ്രസ്താവനയിൽ പറഞ്ഞു. സിംഗിൾ ഡെലിവറി പ്ലാറ്റ്‌ഫോം വഴിയുള്ള ഒരു കൂട്ടം ഇ-സേവനങ്ങൾ, പ്രാദേശികവൽക്കരിച്ച ഹെൽപ്പ്-ഡെസ്‌ക് പിന്തുണ, പരമാവധി കമ്മീഷൻ പങ്കിടൽ, സുസ്ഥിരത എന്നിവയുൾപ്പെടെ നിരവധി പ്രത്യേക സവിശേഷതകൾ സിഎസ്‌സികൾ ഗ്രാമീണ ഉപഭോക്താക്കൾക്ക് നൽകും.

ഈ പങ്കാളിത്തത്തിലൂടെ കമ്പനി, വിഎൽഇകൾ നിയന്ത്രിക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ 5 ലക്ഷത്തിലധികം സിഎസ്‌സികളുടെ ഒരു സ്വയം-സുസ്ഥിര ശൃംഖല ഉപയോഗിച്ച് ആരോഗ്യ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ പദ്ധതിയിടുന്നു. ഗ്രാമീണ ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസ് വ്യാപനം വർധിപ്പിക്കാനാണ് ഈ കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്. അതേസമയം, കൂട്ടിച്ചേർക്കപ്പെട്ട വിതരണ ശൃംഖല സ്റ്റാർ ഹെൽത്തിനെ അതിന്റെ വിപണി വിഹിതം വിപുലീകരിക്കാനും രാജ്യത്തുടനീളമുള്ള സാന്നിധ്യം ശക്തിപ്പെടുത്താനും സഹായിക്കും.  

X
Top