
എന്‍എസ്ഇയിലും ബിഎസ്ഇയിലും ഇന്ന് ലൈവ് ട്രേഡിംഗ് സെന്‍ഷന്‍ നടത്തും.
രണ്ട് ഘട്ടങ്ങളാണ് സെഷനിലുണ്ടാവുക. ആദ്യത്തേത് രാവിലെ 9.15 മുതല്‍ 45 മിനിറ്റ് നേരം വരെ നീണ്ടു നില്‍ക്കും.
രണ്ടാമത്തേത് 11.30 മുതല്‍ 12.30 വരെയാണ്.
പ്രൈമറി സൈറ്റ് എന്ന നിലവിലെ വ്യാപാരം നടക്കുന്ന പ്ലാറ്റ്‌ഫോമില്‍ നിന്ന് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റിലേക്ക് ചുവടുമാറ്റുന്നതിനാണ് ഇന്ന് പ്രത്യേക സെഷന്‍ നടത്തുന്നത്.
അപ്രതീക്ഷിതമോ അസാധാരണമോ ആയ തടസങ്ങള്‍ സംഭവിച്ചാല്‍ വ്യാപാരം പുനരാരംഭിക്കാന്‍ സഹായിക്കുന്ന സംവിധാനമാണു ഡിസാസ്റ്റര്‍ റിക്കവറി സൈറ്റ്. ഒരു ബാക്ക് അപ്പ് ആയിട്ടാണ് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഇതിന് മുന്‍പ് പ്രത്യേക വ്യാപാര സെഷന്‍ നടന്നത് ജനുവരി 20-നാണ്.