സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് കമ്പനി വമ്പന്‍ ഏറ്റെടുക്കലിന് ഒരുങ്ങുന്നു

നപ്രിയ ചോക്ലേറ്റ് ബ്രാന്‍ഡായ സ്‌നിക്കേഴ്‌സിന്റെ ഉടമസ്ഥരായ മാര്‍സ് അമേരിക്കന്‍ ലഘുഭക്ഷണ നിര്‍മാതാക്കളായ കെല്ലനോവയെ ഏറ്റെടുക്കുന്നു. 36 ബില്യണ്‍ ഡോളറിന്റേതാണ് (ഏകദേശം 3 ലക്ഷം കോടി രൂപ) ഇടപാടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രിങ്കിള്‍സ്, ചീസ്-ഇറ്റ് തുടങ്ങിയ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളാണ് കെല്ലനോവ. ഒരു ഓഹരിക്ക് 7,010 രൂപ വീതം നല്‍കിയാണ് ഏറ്റെടുക്കല്‍. 2008ല്‍ റിഗ്ലിയെ ഏറ്റെടുക്കാന്‍ 23 ബില്യണ്‍ ഡോളര്‍ മുടക്കിയതിന് ശേഷം മാര്‍സിന്റെ ഏറ്റവും വലിയ ഏറ്റെടുക്കലാകും ഇത്.

2025ല്‍ ഇടപാട് പൂര്‍ത്തിയാകും
ഇടപാട് പൂര്‍ത്തിയാകുന്നതോടെ കെല്ലനോവ മാര്‍സിന്റെ ഭാഗമായി മാറും. 2025 ഓഗസ്റ്റിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഈ കാലയളവില്‍ കരാര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ 12 മാസം കൂടി ഏറ്റെടുക്കല്‍ നടപടിക്കായി ദീര്‍ഘിപ്പിക്കാം.

ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്നതില്‍ മാര്‍സിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ ടെര്‍മിനേഷന്‍ ഫീയായി 1.25 ബില്യണ്‍ ഡോളര്‍ മാര്‍സ് നല്‍കേണ്ടിവരും. മറിച്ച്, കെല്ലനോവ ബോര്‍ഡിലെ പ്രശ്‌നങ്ങള്‍ മൂലമാണ് ഏറ്റെടുക്കലില്‍ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ 800 മില്യണ്‍ ഡോളര്‍ മാര്‍സിന് നഷ്ടപരിഹാരമായി കൊടുക്കാനും വ്യവസ്ഥയുണ്ട്.

ഇന്ത്യയടക്കമുള്ള മാര്‍ക്കറ്റുകളില്‍ കെല്ലനോവയ്ക്ക് സാന്നിധ്യമുണ്ട്. 23,000 ജീവനക്കാരും ആഗോള തലത്തില്‍ കമ്പനിക്കുണ്ട്. ഇന്ത്യന്‍ വിപണിയില്‍ അടക്കം ജനപ്രിയമായ കെല്ലോഗ്‌സ് കോണ്‍ഫ്‌ളേക്‌സിന്റെ ഉടമസ്ഥരും കെല്ലനോവയാണ്.

മാര്‍സിന് ലോകവ്യാപകമായി 1.5 ലക്ഷം ജീവനക്കാരുണ്ട്. 50 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വിറ്റുവരവും കമ്പനിക്കുണ്ട്. ഭക്ഷ്യ ബിസിനസിനൊപ്പം വളര്‍ത്തുമൃഗ സംരക്ഷണ മേഖലയിലും കമ്പനി സജീവമാണ്.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സ്‌നാക്‌സ് ഫുഡ് മേഖലയിലെ മൂന്നോളം കമ്പനികളെ മാര്‍സ് ഏറ്റെടുത്തിരുന്നു.

X
Top