മുംബൈ: കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ഇക്വിറ്റി വിപണി മൂന്നാംപ്രതിവാര നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 0.60 ശതമാനം അഥവാ 398.6 പോയിന്റ് താഴ്ന്ന് 65322.65 ലെവലിലും നിഫ്റ്റി 50 0.45 ശതമാനം അഥവാ 88.7 പോയിന്റ് താഴ്ന്ന് 19428.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
ബിഎസ്ഇ ലാര്‍ജ് ക്യാപ് സൂചിക അരശതമാനം ഇടിവ് നേരിട്ടപ്പോള്‍ സ്‌മോള്‍ക്യാപ് 0.6 ശതമാനവും മിഡ്ക്യാപ് 1 ശതമാനവും നേട്ടമുണ്ടാക്കി. ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് ഘടകങ്ങള്‍, സെന്‍ ടെക്‌നോളജീസ്, ടേസ്റ്റി ബൈറ്റ് ഈറ്റബിള്‍സ്, ബാങ്കോ പ്രൊഡക്ട്‌സ് (ഇന്ത്യ), ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍, ഓണ്‍മൊബൈല്‍ ഗ്ലോബല്‍, ഫോഴ്‌സ് മോട്ടോഴ്‌സ്, വിന്‍ഡ്‌ലാസ് ബയോടെക്, സീ മീഡിയ കോര്‍പ്പറേഷന്‍, ബിഎഫ് യൂട്ടിലിറ്റീസ്, മിസ്സിസ് ബെക്ടേഴ്‌സ് ഫുഡ് സ്‌പെഷ്യാലിറ്റിസ്, ഓറിയന്റ് സിമന്റ്, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി എന്നിവ 20-31 ശതമാനം ഉയര്‍ന്നതോടെയാണ് സ്‌മോള്‍ക്യാപ് ശക്തിയാര്‍ജ്ജിച്ചത്.
അതേസമയം ഡ്രീംഫോള്‍ക്‌സ് സര്‍വീസസ്, ഉഗര്‍ ഷുഗര്‍ വര്‍ക്ക്‌സ്, എക്‌സ്പ്ലിയോ സൊല്യൂഷന്‍സ്, വെങ്കിസ്, ഫെയര്‍ചെം ഓര്‍ഗാനിക്‌സ്, മോണ്ടെ കാര്‍ലോ ഫാഷന്‍സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, എസ്റ്റര്‍ ഇന്‍ഡസ്ട്രീസ്, ബിന്നി, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, യൂണിപാര്‍ട്ട്‌സ് ഇന്ത്യ, കാര്‍ബൊറണ്ടം യൂണിവേഴ്‌സല്‍, എവറസ്റ്റ് കാന്റോ സിലിണ്ടര്‍, ഓറിയന്റല്‍ ആരോമാറ്റിക്‌സ്, വാലിയന്റ് ഓര്‍ഗാനിക്‌സ്, താജ് ജിവികെ ഹോട്ടല്‍സ് & റിസോര്‍ട്ട്‌സ്, ശിവാലിക് ബൈമെറ്റല്‍ കണ്‍ട്രോള്‍സ്, ജിഐസി ഹൗസിംഗ് ഫിനാന്‍സ്, മാന്‍ ഇന്‍ഡസ്ട്രീസ് (ഇന്ത്യ), ശക്തി പമ്പ്‌സ് (ഇന്ത്യ), ഇന്ത്യ നിപ്പോണ്‍ ഇലക്ട്രിക്കല്‍സ്,സോമാനി സെറാമിക്‌സ്, ഒപ്റ്റിമസ് ഇന്‍ഫ്രാകോം, സണ്‍ഫ്‌ലാഗ് അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി, വിനൈല്‍ കെമിക്കല്‍സ് (ഇന്ത്യ), ഹിന്‍ഡ്വെയര്‍ ഹോം ഇന്നൊവേഷന്‍, നവ്കര്‍ കോര്‍പ്പറേഷന്‍, അശോക ബില്‍ഡ്‌കോണ്‍, സ്‌റ്റൈറിനിക്‌സ് പെര്‍ഫോമന്‍സ് മെറ്റീരിയല്‍സ് എന്നിവ 10 മുതല്‍ 27 ശതമാനം വരെ നഷ്ടം നേരിട്ടു.