ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ്വജ്രവില്‍പനയില്‍ കടുത്ത നിയന്ത്രണങ്ങളുമായി ബിഐഎസ്പാദരക്ഷാ വ്യവസായത്തിന് രക്ഷയുമായി കേന്ദ്രം; 9,000 കോടിയുടെ പാക്കേജ് വരുംതൊഴിലുറപ്പ് പദ്ധതി: കേരളത്തിന്റെ തൊഴിൽദിനങ്ങൾ ഒൻപതുകോടിയാക്കി വർധിപ്പിച്ച് കേന്ദ്രംഇന്ത്യയിലേക്ക് വീണ്ടും ഗൾഫ് ഇന്ധനം പ്രവഹിക്കുന്നു

കേരളത്തിന്റെ തൊഴിൽക്ഷമതയിൽ മുന്നേറ്റംഇന്ത്യ സ്കിൽസ് റിപ്പോർട്ടിൽ നാലാം സ്ഥാനം

തിരുവനന്തപുരം: ഇന്ത്യയിലെ തൊഴിലധിഷ്ഠിത പ്രകടനത്തിൽ കേരളം വീണ്ടും ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2026 പ്രകാരം 72.16 ശതമാനത്തിന്റെ തൊഴിൽക്ഷമതാ നിരക്കോടെ സംസ്ഥാനത്തിന് രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിൽ നാലാം സ്ഥാനത്താണ് കേരളം. ഉത്തരപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവയാണ് മുൻപിലുള്ളത്. തൊഴിൽ വിപണിയിൽ ആവശ്യമായ കഴിവുകളുള്ള യുവജനങ്ങളുടെ ഉയർന്ന പങ്കാളിത്തം കേരളത്തിന്റെ സ്ഥാനം ശക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. വനിതാ പ്രൊഫഷണൽസ് ജോലി ചെയ്യാൻ തെരഞ്ഞെടുക്കുന്ന ടോപ് 10 സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം ഇടംനേടി. ലിംഗസമത്വത്തിലൂന്നിയ തൊഴിൽ ആവാസവ്യവസ്ഥയാണ് ഇതിന് കാരണമായതെന്നും റിപ്പോർട് വ്യക്തമാക്കുന്നു. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ്, ഹെൽത്ത്‌കെയർ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലാണ് വർധനവുണ്ടായതെന്ന്  റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫ്ലെക്സിബിൾ, റിമോട്ട്, ഹൈബ്രിഡ് ജോലി മാതൃകകളുടെ വ്യാപനവും സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നുകൊടുക്കുന്നുവെന്ന് വിലയിരുത്തുന്നു.

ഗ്ലോബൽ വിദ്യാഭ്യാസ-ടാലന്റ് സൊല്യൂഷൻസ് സ്ഥാപനമായ ഇടിഎസ് ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. എഐസിടിഇ,സിഐഐ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് തുടങ്ങിയ ദേശീയ-അന്തർദേശീയ ഏജൻസികളും ചേർന്നാണ് റിപ്പോർട് തയ്യാറാക്കിയത്.  ഇന്ത്യയുടെ തൊഴിലധിഷ്ഠിത ഭൂപടത്തെയും സംസ്ഥാനങ്ങളിലെ തൊഴിൽക്ഷമതയുടെ നിലവിനെയും സമഗ്രമായി വിലയിരുത്തിയ പഠനമാണിത്. രാജ്യത്ത് ആകെ തൊഴിൽക്ഷമത 54.81 ശതമാനത്തിൽ നിന്ന് 56.35 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാണിത്. ഗ്ലോബൽ എംപ്ലോയബിലിറ്റി ടെസ്റ്റ വഴി ശേഖരിച്ച വിവരങ്ങൾ പ്രകാരം ഇന്ത്യയിലെ ബിരുദധാരികളുടെ പകുതിയിലധികം പേരും 60 ശതമാനത്തിന് മുകളിലാണ് സ്കോർ ചെയ്തത്. സംസ്ഥാനത്തെയും നഗരങ്ങളിലെയും നേട്ടങ്ങൾ ഈ പുരോഗതിയുടെ ഭാഗമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

നഗര തല റാങ്കിംഗിലും കേരളം ശ്രദ്ധേയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കൊച്ചി 76.56% തൊഴിൽക്ഷമതാ സ്കോറോടെ രാജ്യത്തെ മികച്ച നഗരങ്ങളിലെ നാലാം സ്ഥാനത്താണ്. ഡൽഹി, ഹൈദരാബാദ് പോലുള്ള മെട്രോ സിറ്റികളെ മറികടക്കുന്നതാണ് ഈ നേട്ടം. കൊച്ചി, ലക്നൗ തുടങ്ങിയ ടയർ-2 നഗരങ്ങൾ ശക്തമായ ടാലന്റ് ഹബ്ബുകളായി മാറുന്നതായി റിപ്പോർട്ട് നിരീക്ഷിക്കുന്നു. നഗര-ഗ്രാമ തൊഴിൽക്ഷമത വ്യത്യാസം കുറയുന്നതിന്റെ സൂചനയുമാണിത്. ദേശീയ തലത്തിൽ സ്ത്രീകളുടെ തൊഴിൽക്ഷമത 54 ശതമാനമായി ഉയർന്നതും പുരുഷന്മാരുടെ തൊഴിൽക്ഷമത (51.5%) ആദ്യമായി മറികടന്നതും ശ്രദ്ധേയമാണ്. ചെറുപ്പക്കാരായ വനിതകൾ ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത്കെയർ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പിക്കുന്നതോടെയാണ് ഈ നേട്ടമെന്ന് റിപ്പോർട്ട് പറയുന്നു

അക്കാദമിക് പഠനവും തൊഴിൽലോകവും ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിനായി അസാപ് കേരളയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചു. ഹെൽത്ത്‌കെയർ, ലൊജിസ്റ്റിക്സ്, ഫിൻടെക് മേഖലകളിലെ ഇൻഡസ്ട്രി ജോബ്–റെഡി കോഴ്‌സുകളും അവയ്ക്കൊപ്പമുള്ള ഇന്റേൺഷിപ്പുകളും യുവജനങ്ങളുടെ തൊഴിൽക്ഷമത ഉയർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുവെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ഡെന്റൽ അസിസ്റ്റന്റ്, ഇൻവെന്ററി മാനേജ്മെന്റ്, എഐ/ ഇന്റർനെറ്റ് ഓഫ് തിം,ഗ്സ് ആധാരിത ഫിൻടെക് പ്രോസസുകൾ എന്നിവയെ പ്രത്യേക ഉദാഹരണങ്ങളായി റിപ്പോർട്ട് പരാമർശിക്കുന്നു. സ്കിൽ വികസനവും സംരംഭസൃഷ്ടിയും തമ്മിൽ ബന്ധിപ്പിക്കപ്പെടുന്നതിനാൽ പ്രാദേശിക സ്റ്റാർട്ടപ്പുകളുടെയും ലോക്കൽ എന്റർപ്രൈസസ് വളർച്ചയുടെയും ഭാഗമായി അസാപ് കേരളയുടെ പങ്ക് പ്രത്യേകിച്ച് ശ്രദ്ധിക്കപ്പെടുന്നു. തൊഴിൽക്ഷമതയോടൊപ്പം പ്രാദേശിക നവോത്ഥാനത്തിനും തൊഴിൽസൃഷ്ടിക്കും ഇത് സഹായകമാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ഗ്ലോബൽ കപ്പാബിലിറ്റി സെന്ററുകൾ ടയർ-2 നഗരങ്ങളിലേക്ക് മാറുന്ന പ്രവണതയും കേരളത്തിന് പുതിയ സാധ്യതകൾ ഒരുക്കുന്നുണ്ട്. 2 മില്യണിലധികം പ്രൊഫഷണലുകൾക്ക് തൊഴിൽ നൽകുകയും പ്രതിവർഷം 46 ബില്യൺ ഡോളർ കയറ്റുമതി സംഭാവന ചെയ്യുകയും ചെയ്യുന്ന ജിസിസികൾക്കായി കൊച്ചി വലിയ ഡെലിവറി ഹബ്ബായി ഉയർന്നുവരുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

X
Top