100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

എസ്ഇസെഡ് ഐടി കമ്പനികൾക്ക് 3 വർഷം കൂടി ‘വർക് ഫ്രം ഹോം’ അനുവദിക്കാം

ന്യൂ‍ഡൽഹി: പ്രത്യേക സാമ്പത്തിക മേഖലയിൽ (എസ്ഇസെഡ്) പ്രവർത്തിക്കുന്ന ഐടി കമ്പനികൾക്ക് 2027 ഡിസംബർ 31 വരെ ആവശ്യമെങ്കിൽ ‘വർക് ഫ്രം ഹോം’ അനുവദിക്കാൻ കേന്ദ്രം അനുമതി നൽകി. ഇന്നലെ തീരേണ്ട സമയ പരിധിയാണ് നീട്ടിയത്.

2006ലെ എസ്ഇസെഡ് ചട്ടം ഭേദഗതി ചെയ്തു. പരമ്പരാഗതമായി എസ്ഇസെഡ് മേഖലകളിൽ വർക് ഫ്രം ഹോം അനുവദിക്കാറില്ല. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനായിരുന്നു ഇത്. കോവിഡിനെ തുടർന്നാണ് വർക് ഫ്രം ഹോം അനുവദിച്ചു തുടങ്ങിയത്. 100% ജീവനക്കാർക്കും വർക് ഫ്രം ഹോം ആവശ്യമെങ്കിൽ നൽകാം.

കേരളത്തിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കമ്പനികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ഉദാഹരണത്തിന് തിരുവനന്തപുരം ടെക്നോപാർക്കിലെ ആകെ 374.45 ഏക്കറിൽ 165.12 ഏക്കറും എസ്ഇസെഡ് ആണ്.

ടെക്നോപാർക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിൽ മാത്രം 127.1 ഏക്കറാണ് എസ്ഇസെഡ്.

X
Top