100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

484 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്, നിഫ്റ്റി 25500 ന് താഴെ

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിംഗ്, എഫ്എംസിജി ഓഹരികളിലെ വില്‍പന സമ്മര്‍ദ്ദമാണ് ഇടിവിന് കാരണം. മോശം വരുമാന സീസണും ഭൗമരാഷ്ട്രീയ പ്രതിസന്ധിയും നിക്ഷേപകരെ അകറ്റുകയായിരുന്നു.

സെന്‍സെക്‌സ് 484.63 പോയിന്റ് അഥവാ 0.59 ശതമാനം താഴ്ന്ന് 81774.61 ലെവലിലും നിഫ്റ്റി 139.35 പോയിന്റ് അഥവാ 0.55 ശതമാനം താഴ്ന്ന് 24972.10 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

മൊത്തം 1619 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2265 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 153 ഓഹരി വിലകളില്‍ മാറ്റമില്ല. വിപ്രോ, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, നെസ്ലെ എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.

ആക്‌സിസ് ബാങ്ക്, ശ്രീറാം ഫിനാന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് എന്നിവ പിന്നിലായി.

ബിഎസസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും വില്‍പന സമ്മര്‍ദ്ദം നേരിട്ടു. ഇരു സൂചികളും യഥാക്രമം 0.62 ശതമാനവും 0.64 ശതമാനവുമാണ് ഇടിഞ്ഞത്. ഇന്ത്യ വിഐഎക്‌സ് സൂചിക 1 ശതമാനം ഉയര്‍ന്നത് ഇന്ത്യന്‍ വിപണിയിലെ അസ്ഥിരത എടുത്തുകാണിക്കുന്നു.

X
Top