ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

നിഫ്റ്റി 18,000 ത്തിന് മുകളില്‍, 450 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ചൊവ്വാഴ്ച വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 446.03 പോയിന്റ് അഥവാ 0.71 ശതമാനം ഉയര്‍ന്ന് 63416.03 ലെവലിലും നിഫ്റ്റി 126.20 പോയിന്റ് അഥവാ 0.68 ശതമാനം ഉയര്‍ന്ന് 18817.40 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. റെക്കോര്‍ഡ് ഉയരം ഭേദിക്കാന്‍ നിഫ്റ്റിയ്ക്കായില്ല എന്നത് ശ്രദ്ധേയമായി.

റെക്കോര്‍ഡ് ഉയരത്തിന് വെറും 70 പോയിന്റ് താഴെയാണ് സൂചികയുള്ളത്. സാമ്പത്തിക സേവന മേഖല ഓഹരികളുടെ പ്രകടനമാണ് ചൊവ്വാഴ്ച നിര്‍ണ്ണായകമായത്. നിഫ്റ്റി സാമ്പത്തിക സേവന സൂചിക സര്‍വകാല ഉയരം ഭേദിക്കുകയായിരുന്നു.

ബാങ്ക്, റിയാലിറ്റി സൂചികകളും കരുത്തുകാട്ടി. അതേസമയം എഫ്എംസിജി മേഖലയില്‍ വില്‍പന കണ്ടു.നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒരു ശതമാനമുയര്‍ന്നും എഫ്എംസിജി 0.07 ശതമാനം താഴ്ന്നുമാണ് ക്ലോസ് ചെയ്തത്.

മൊത്തം 1965 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1420 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.138 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ജൂലൈ 1 ന് ലയനം പൂര്‍ത്തിയാകുമെന്നറിയിച്ചതോടെ എച്ച്ഡിഎഫ്‌സി കമ്പനികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ലയനം യാഥാര്‍ത്ഥ്യമാകുന്നതോടെ നിഫ്റ്റി 50 യില്‍ കയറാന്‍ സാധ്യതയുള്ള എല്‍ടിഐ മൈന്‍ഡ്ട്രീ 3 ശതമാനം നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്‌സി ലൈഫ്,അപ്പോളോ ഹോസ്പിറ്റല്‍സ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍,എസ്ബിഐ,എസ്ബിഐ ലൈഫ്,ഭാരതി എയര്‍ടെല്‍,ഡിവിസ് ലാബ്‌സ്,ആക്‌സിസ് ബാങ്ക്,കോടക് മഹീന്ദ്ര,ബജാജ് ഫിന്‍സര്‍വ്,ഐസിഐസിഐ ബാങ്ക്,ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് മുന്നേറിയ മറ്റ് ഓഹരികള്‍. സിപ്ല,ബ്രിട്ടാനിയ,ടാറ്റ കണ്‍സ്യൂമര്‍,അദാനി പോര്‍ട്ട്‌സ്,യുപിഎല്‍,അദാനി എന്റര്‍പ്രൈസസ് എന്നിവ അതേസമയം നഷ്ടം നേരിട്ടു.

ബിഎസ്ഇ മിഡ്ക്യാപ് 0.38 ശതമാനവും സ്‌മോള്‍ക്യാപ് 0.61 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

X
Top