ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തകര്‍ച്ച നേരിടുന്നു

മുംബൈ: തിങ്കളാഴ്ചയിലെ നേട്ടത്തിനു ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വീണ്ടും നഷ്ടം വരിച്ചു. സെന്‍സെക്‌സ് 651.58 പോയിന്റ് അഥവാ 1.05 ശതമാനം താഴ്ന്ന് 61154.61 ലെവലിലും നിഫ്റ്റി 202.70 പോയിന്റ് അഥവാ 1.10 ശതമാനം താഴ്ന്ന് 18217.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1172 ഓഹരികള്‍ മുന്നേറുമ്പോള്‍ 1776 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

116 എണ്ണം മാറ്റമില്ലാതെ തുടരുന്നു. എല്ലാ മേഖലകളും നഷ്ടം വരിക്കുകയാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും കനത്ത ഇടിവ് നേരിട്ടു.അദാനി എന്റര്‍പ്രൈസസ്, ആക്‌സിസ് ബാങ്ക് ഓഹരികളാണ് നേട്ടമുണ്ടാക്കുന്നത്.

അതേസമയം ഹിന്‍ഡാല്‍കോ,എസ്ബിഐ ലൈഫ്,യുപിഎല്‍,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,എല്‍ടി,ടെക് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍,ഐഷര്‍ മോട്ടോഴ്‌സ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍,എന്‍ടിപിസി,പവര്‍ഗ്രിഡ്,ബിപിസിഎല്‍,ഡോ.റെഡ്ഡി,ഭാരതി എയര്‍ടെല്‍,ടാറ്റ മോട്ടോഴ്‌സ്,ഗ്രാസിം,ഏഷ്യന്‍ പെയ്ന്റ്‌സ്,അദാനി പോര്‍ട്ട്‌സ്,ഇന്‍ഫോസിസ് എന്നിവ 2 ശതമാനം വരെ ദുര്‍ബലമായി. ഫെഡ് റിസര്‍വിന്റെ കര്‍ശന നിലപാടാണ് വിപണികളെ തളര്‍ത്തുന്നതെന്ന് മേതാ ഇക്വിറ്റീസിലെ റിസര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപസെ പറയുന്നു. അതേസമയം ആര്‍ബിഐ മോണിറ്ററി പോളിസി മീറ്റിംഗിലെ മിനുറ്റ്‌സ് പുറത്തുവരുന്നത് തൊട്ടടുത്ത ദിവസങ്ങളില്‍ നിര്‍ണ്ണായകമാകും.

വ്യാഴാഴ്ച പ്രഖ്യാപിക്കപ്പെടുന്ന യുഎസ് ജിഡിപി ഡാറ്റയും വിപണിയെ സ്വാധീനിക്കുന്ന ഘടകമാണ്.

X
Top