ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിപണി ഇടിവ് നേരിട്ടു, നിഫ്റ്റി 18500 ന് മുകളില്‍ തന്നെ

മുംബൈ: നാല് ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം ബുധനാഴ്ച വിപണി ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 346.89 പോയിന്റ് അഥവാ 0.55 ശതമാനം താഴ്ന്ന് 62622.24 ലെവലിലും നിഫ്റ്റി 99.40 പോയിന്റ് അഥവാ 0.53 ശതമാനം താഴ്ന്ന് 18534.40 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1679 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1733 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

133 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. ഒഎന്ജിസി, റിലയന്‌സ് ഇന്ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി എന്നിവയാണ് നിഫ്റ്റിയില് ഏറ്റവും കൂടുതല് നഷ്ടം നേരിട്ട ഓഹരികള്‍. ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് നേട്ടമുണ്ടാക്കി.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍ എന്നിവ ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ചുവപ്പിലാണ് അവസാനിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍, അതേസമയം 0.5 ശതമാനം വീതം ഉയര്‍ന്നു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നിലവില്‍ ശക്തമായ വീണ്ടെടുക്കലിലാണെന്ന് സാമ്പത്തിക ഡാറ്റകള്‍ ചൂണ്ടിക്കാട്ടി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി, വിനോദ് നായര്‍, പറയുന്നു.

അതേസമയം ആഗോള വിപണികളില്‍ നിന്നുള്ള സമ്മര്‍ദ്ദം റെക്കോര്‍ഡ് ഉയരത്തിലേയ്ക്ക് കുതിക്കുന്നതില്‍ നിന്നും വിപണിയെ തടഞ്ഞു.

X
Top