ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

നേട്ടം തുടര്‍ന്ന് സെന്‍സെക്‌സ്, നിഫ്റ്റി 17600 ന് മീതെ

മുബൈ: ആഗോള വിപണികള്‍ക്കൊപ്പം ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകളും തിങ്കളാഴ്ച ഉയര്‍ന്നു. സെന്‍സെക്‌സ് 403.66 (0.70) ഉയര്‍ന്ന് 59208 ലെവലിലും നിഫ്റ്റി 111.7 (0.64%) കൂടി 17650 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. നിഫ്റ്റിയില്‍ എല്‍ഐസി, ടൈറ്റന്‍, റിലയന്‍സ്, ടിസിഎസ്, എച്ച്ഡിഎഫ്‌സിബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്ഡിഎഫ്‌സി,ഐസിഐസിഐ ബാങ്ക്, കോടക് ബാങ്ക്,എസ്ബിഐ, എച്ച്‌സിഎല്‍, ഐടിസി,ആക്‌സിസ് ബാങ്ക്, മാരുതി, ലാര്‍സണ്‍ ആന്റ് ടൂബ്രോ,ഡീമാര്‍ട്ട് എന്നിവ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ അള്‍ട്രടെക് സിമന്റ്, വിപ്രോ, ഏഷ്യന്‍ പെയ്ന്റ്‌സ്, ബജാജ് ഓട്ടോ എന്നിവ ദുര്‍ബലമായി.

ലോഹം, ബാങ്ക്, മീഡീയ ഓഹരികളുടെ പിന്‍ബലത്തിലാണ് സൂചികകള്‍ മുന്നേറുന്നത്. യൂറാപ്യന്‍ സൂചികകള്‍ നിലവില്‍ മികച്ച പ്രകടനം കാഴ്ചയ്ക്കുന്നു. അതേസമയം ഏഷ്യന്‍ സൂചികകള്‍ സമ്മിശ്ര ഫലങ്ങളാണ് നല്‍കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് റെയ്ഡിനെ തുടര്‍ന്ന് പേടിഎം 4 ശതമാനം ഇടിവ് നേരിട്ടത് ശ്രദ്ധേയമായി. ഫോര്‍ബ്‌സ് ഓഹരികളും 4 ശതമാനം പിന്നിലായി. എന്നാല്‍ മോര്‍ഗന്‍ സ്റ്റാന്‍ലി റേറ്റിംഗ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് റിലയന്‍സ് ഇരു സൂചികകളിലും ഉയര്‍ന്നു.

X
Top