രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകൾ വഴി വിതരണം ചെയ്യുന്ന വിവിധ ഭക്ഷണസാധനങ്ങളുടെ വിലയിൽ ഗണ്യമായ വർദ്ധനവ് വരുത്തി. സാധാരണക്കാരായ യാത്രക്കാരുടെ കീശ ചോർത്തുന്ന രീതിയിൽ വിവിധ വിഭവങ്ങൾക്ക് 5 രൂപ മുതൽ 15 രൂപ വരെയാണ് നിലവിൽ വർധിപ്പിച്ചിരിക്കുന്നത്.

പുതുക്കിയ നിരക്കുകൾ ഇതിനോടകം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ട്രെയിൻ യാത്രകളിലും സ്റ്റേഷനുകളിലും ലഘുഭക്ഷണങ്ങളും മറ്റ് ഭക്ഷണങ്ങളും ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രികരെ ഈ വിലക്കയറ്റം നേരിട്ട് ബാധിക്കും.

പ്രാതൽ വിഭവങ്ങളുടെയും ലഘുഭക്ഷണങ്ങളുടെയും വിലയിലാണ് കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുള്ളത്. രണ്ട് ഇഡ്ഡലികൾക്ക് 25 രൂപയായും, രണ്ട് ഉഴുന്നുവട, പരിപ്പുവട, ഉരുളക്കിഴങ്ങ് ബോണ്ട, സമൂസ എന്നിവയ്ക്കും മസാലദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് തുടങ്ങിയവയ്ക്കും 30 രൂപ വീതവുമാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മുൻപ് 40 രൂപയുണ്ടായിരുന്ന വെജ് കട്‌ലറ്റിന് ഇനി മുതൽ 50 രൂപ നൽകേണ്ടി വരും. കൂടാതെ ടൊമാറ്റോ സൂപ്പിന്റെ വില 30 രൂപയായും ഉയർത്തിയിട്ടുണ്ട്.

ഉച്ചഭക്ഷണ വിഭാഗത്തിലും വില വർദ്ധനവ് ബാധകമാക്കിയിട്ടുണ്ട്. 95 രൂപയുണ്ടായിരുന്ന മീൻകറി ഊണിന്റെ വില 110 രൂപയാക്കി ഉയർത്തി. ചിക്കൻ കറിക്ക് 95 രൂപയും ചിക്കൻ ഫ്രൈഡ് റൈസിന് 105 രൂപയും എഗ്ഗ് ഫ്രൈഡ് റൈസിന് 80 രൂപയും വെജ് ഫ്രൈഡ് റൈസിന് 65 രൂപയുമാണ് പുതിയ നിരക്കുകൾ. എന്നാൽ ചപ്പാത്തി (5 രൂപ), പൊറോട്ട (10 രൂപ), പഴംപൊരി (20 രൂപ) എന്നിവയുടെ വിലകളിൽ മാറ്റം വരുത്താതെ പഴയപടി നിലനിർത്തിയത് യാത്രക്കാർക്ക് ചെറിയൊരു ആശ്വാസമായിട്ടുണ്ട്.

X
Top