ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ, ഹെൽത്ത്കെയർ ലീഡേഴ്സ് പട്ടികയിൽ ഇടംപിടിച്ച് ഏഴ് മലയാളികൾ

ദുബായ്: പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്സ് മിഡിൽ ഈസ്റ്റ് പുറത്തുവിട്ട 2026-ലെ ടോപ്പ് ഹെൽത്ത്കെയർ ലീഡേഴ്സ് പട്ടികയിൽ മികച്ച നേട്ടം കൊയ്ത് മലയാളി സംരംഭകരും എക്സിക്യൂട്ടീവുകളും. ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഫൗണ്ടർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും, ബുർജീൽ ഹോൾഡിങ്സ് ഫൗണ്ടറും ചെയർമാനും സി.ഇ.ഒയുമായ ഡോ. ഷംഷീർ വയലിലുമാണ് ഈ അഭിമാന നേട്ടത്തിന്റെ മുൻപന്തിയിൽ.

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച അഞ്ച് ഹെൽത്ത്കെയർ സ്ഥാപകരിലാണ് ഇവരുടെ ഇടം. ആരോഗ്യമേഖലയിലെ വളർച്ച, നിക്ഷേപം, നവീകരണം, വിപുലീകരണം, വ്യവസായ രംഗത്തെ സ്വാധീനം എന്നിവ വിലയിരുത്തിയാണ് ഫൗണ്ടർ, എക്സിക്യൂട്ടീവ് എന്നീ രണ്ട് വിഭാഗങ്ങളിലായി റാങ്കിങ് പ്രഖ്യാപിച്ചത്.

സ്ഥാപകരുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനത്താണ് ഡോ. ആസാദ് മൂപ്പൻ. ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി 1,025 സ്ഥാപനങ്ങളുള്ള ആസ്റ്ററിൽ 65,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നതായി ഫോബ്സ് റിപ്പോർട്ടിൽ പറയുന്നു. ജി.സി.സിയിൽ 16 ആശുപത്രികളും 128 ക്ലിനിക്കുകളും 360 ഫാർമസികളും ആസ്റ്ററിന് കീഴിലുണ്ട്.

പട്ടികയിൽ നാലാം സ്ഥാനത്താണ് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനായ ഡോ. ഷംഷീർ വയലിൽ. 2007-ൽ അബുദാബിയിൽ ബുർജീൽ ഹോൾഡിങ്സ് സ്ഥാപിച്ച അദ്ദേഹം ചെയർമാൻ പദവിക്ക് പുറമെ കഴിഞ്ഞ വർഷം ഡിസംബറിൽ സി.ഇ.ഒ പദവിയും ഏറ്റെടുത്തിരുന്നു.

യു.എ.ഇയിലും സൗദി അറേബ്യയിലുമായി നൂറോളം ആസ്തികളുള്ള ശൃംഖലയിൽ 20 ആശുപത്രികളാണുള്ളത്. പതിനാലായിരത്തിലധികം പേർ ജോലി ചെയ്യുന്ന ബുർജീൽ ഹോൾഡിങ്‌സ് പ്രതിവർഷം ഏഴു ദശലക്ഷത്തിലധികം രോഗികൾക്കാണ് സേവനം നൽകുന്നത്.

പട്ടികയിലെ മറ്റ് പ്രമുഖ സ്ഥാപകരും എക്സിക്യൂട്ടീവുകളും
ഫൗണ്ടർമാരുടെ പട്ടികയിൽ മറ്റ് മുൻനിര മലയാളി സംരംഭകരും സജീവ സാന്നിധ്യമായുണ്ട്. അബീർ മെഡിക്കൽ ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനും പ്രസിഡന്റുമായ മുഹമ്മദ് ആലുങ്ങൽ പട്ടികയിൽ 40-ാം സ്ഥാനത്താണ്.

1999-ൽ ജിദ്ദയിൽ ഒരു പോളിക്ലിനിക്കായി തുടങ്ങിയ അബീർ ഗ്രൂപ്പ്, ഇന്ന് സൗദി അറേബ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിലായി 50-ലധികം സ്ഥാപനങ്ങളുള്ള വൻ ശൃംഖലയായി മാറിക്കഴിഞ്ഞു. 33 ഹോൾഡിങ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മിയാൻദാദ് വി.പി 42-ാം സ്ഥാനത്തുണ്ട്.

ഖത്തറിലെ നസീം ഹെൽത്ത്കെയറിലൂടെയുള്ള ആരോഗ്യ സേവനങ്ങൾക്ക് പുറമെ, മെഡ്ടെക്, ഹെൽത്ത്കെയർ ഇന്നൊവേഷൻ, എ.ഐ അധിഷ്ഠിത പ്ലാറ്റ്ഫോമുകൾ എന്നിവയിലെ സംഭാവനകളും ഫോബ്സ് റിപ്പോർട്ടിൽ വിലയിരുത്തുന്നു.

ഡോ. സണ്ണി ഹെൽത്ത് കെയർ ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ ഡോ. സണ്ണി കുര്യനാണ് 43-ാം സ്ഥാനത്ത്. 1990-ൽ ഷാർജയിലെ ഒരു ക്ലിനിക്കിൽ നിന്ന് തുടക്കമിട്ട അദ്ദേഹത്തിന്റെ ഹെൽത്ത്കെയർ ടെക്നോളജി, ഹോം ഹെൽത്ത്കെയർ മേഖലകളിലെ മുന്നേറ്റങ്ങൾ ശ്രദ്ധേയമാണ്.

ഫോബ്സ് മിഡിൽ ഈസ്റ്റിന്റെ പ്രത്യേക ഹെൽത്ത്കെയർ എക്സിക്യൂട്ടീവ്സ് പട്ടികയിലും പ്രഗത്ഭ മലയാളി പ്രൊഫഷണലുകൾ ഇടംപിടിച്ചിട്ടുണ്ട്. ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സിന്റെ യു.എ.ഇ, ഒമാൻ, ബഹ്റൈൻ മേഖലകളിലെ ഗ്രൂപ്പ് സി.ഇ.ഒ ഷെർബാസ് ബിച്ചു 17-ാം സ്ഥാനത്താണ്.

മെഡ്കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്റേഴ്സ് ഗ്രൂപ്പ് സി.ഇ.ഒ ഷാനില ലൈജു 64-ാം സ്ഥാനത്തും.

X
Top