100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

721 പോയിന്റ് ഇടിവില്‍ സെന്‍സെക്‌സ്, നിഫ്റ്റി 24850 ന് താഴെ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 721 പോയിന്റ് അഥവാ 0.88 ശതമാനം ഇടിഞ്ഞ് 81463.09 ലെവലിലും നിഫ്റ്റി 225.10 പോയിന്റ് അഥവാ 0.90 ശതമാനം ഇടിഞ്ഞ് 24837 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 2654 ഓഹരികള്‍ തകര്‍ച്ച നേരിട്ടപ്പോള്‍ 826 ഓഹരികള്‍ മുന്നേറി. 107 ഓഹരി വിലകളില്‍ മാറ്റമില്ല.

ബെയറുകള്‍ വിപണിയെ താഴെയ്ക്ക് വലിച്ചപ്പോള്‍ ഫൈനാന്‍ഷ്യല്‍ സ്റ്റോക്കുകളില്‍ ദൃശ്യമായ വില്‍പന സമ്മര്‍ദ്ദം തകര്‍ച്ചയുടെ ആക്കം കൂട്ടി. ഫാര്‍മ, ഹെല്‍ത്ത് കെയര്‍ ഒഴികെയുള്ള മേഖലകളെല്ലാം തകര്‍ച്ച നേരിട്ടു.

നിഫ്റ്റി മീഡിയ 2.5 ശതമാനവും നിഫ്റ്റി ഐടി, മെറ്റല്‍, വാഹനം, പൊതുമേഖല ബാങ്ക്, റിയാലിറ്റി എന്നിവ ഒരു ശതമാനം വീതവുമാണ് ഇടിഞ്ഞത്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 2 ശതമാനം വീതം ഇടിഞ്ഞപ്പോള്‍ അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 5 ശതമാനം ഉയര്‍ന്നു.

ഇക്വിറ്റി, ഫ്യൂച്വര്‍ ആന്റ് ഓപ്ഷന്‍ മാര്‍ക്കറ്റുകളില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ വലിയ തോതിലുള്ള പിന്മാറ്റമാണ് തകര്‍ച്ചയ്ക്കിടയാക്കിയത്, സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ സന്തോഷ് മീന അറിയിക്കുന്നു.

X
Top