ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

സെന്‍സെക്‌സ് 62,000 ലെവലിന് മീതെ, നിഫ്റ്റി 18400 ലെവലില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച തുടക്കത്തില്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 216.47 പോയിന്റ് അഥവാ 0.35 ശതമാനം ഉയര്‍ന്ന് 62180.15 ലെവലിലും നിഫ്റ്റി50 85.60 പോയിന്റ് അഥവാ 0.47 ശതമാനം ഉയര്‍ന്ന് 18400 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1804 ഓഹരികള്‍ മുന്നേറുമ്പോള്‍ 1055 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

96 ഓഹരി വിലകളില്‍ മാറ്റമില്ല. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ഇന്‍ഫോസിസ്,ബജാജ് ഫിന്‍സര്‍വ്,ഏഷ്യന്‍ പെയിന്റ്‌സ്,ഐടിസി എന്നിവയാണ് മികച്ച നേട്ടവുമായി മുന്നേറുന്നത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര,കോടക് മഹീന്ദ്ര,ടൈറ്റന്‍,ലാര്‍സണ്‍,ഭാരതി എയര്‍ ടെല്‍ നഷ്ടം നേരിട്ടു.

മേഖലകളില്‍ പവര്‍ സൂചിക 1 ശതമാനവും ലോഹം 2 ശതമാനവും ഉയര്‍ന്നപ്പോള്‍ റിയാലിറ്റിയും ഉപഭോക്തൃ ഉപകരണവും നേരിയ തോതില്‍ ദുര്‍ബലമായി.ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.41 ശതമാനവും മിഡ്ക്യാപ് 0.47 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

18120 ലായിരിക്കും നിഫ്റ്റി പിന്തുണ തേടുകയെന്ന്
ചോയ്‌സ് ബ്രോക്കിംഗിലെ ഇക്വിറ്റി റിസര്‍ച്ച് അനലിസ്റ്റ് ഓം മെഹ്റ പറയുന്നു. 18440-18500 ല്‍ പ്രതിരോധം രൂപപ്പെടും. ബാങ്ക് നിഫ്റ്റി ശ്രദ്ധനേടും.

കഴിഞ്ഞ നാല് സെഷനുകളില്‍ ബാങ്ക് നിഫ്റ്റി റെയ്ഞ്ച് 43446-44080 ലെവലിലേയ്ക്ക് ചുരുങ്ങിയിരുന്നു.മെയ് മാസത്തില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇതുവരെ 922.89 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും വാങ്ങലിലാണ് ശ്രദ്ധേ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഡിഐഐ അറ്റ നിക്ഷേപം 604.57 കോടി രൂപയാണ്.

X
Top