ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

ജമ്മു കശ്‌മീരിലെ ലിഥിയം ഖനനത്തിനുള്ള രണ്ടാമത്തെ ലേലവും പരാജയം

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ജമ്മു- കശ്‌മീരില്‍ കണ്ടെത്തിയ ലിഥിയം ശേഖരത്തിന്റെ ഖനനാവകാശങ്ങള്‍ ലേലം ചെയ്യാനുള്ള രണ്ടാമത്തെ ശ്രമവും പരാജയം. ഖനനത്തിന്‌ ആരും എത്തിയില്ലെന്നാണു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

2023 ഫെബ്രുവരിയിലാണു ജമ്മു കശ്‌മീരില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയത്‌. ആകെ 59 ലക്ഷം മെട്രിക്‌ ടണ്‍ ലിഥിയം ഉണ്ടാകുമെന്നാണു സൂചന.നവംബറില്‍ നടന്ന ആദ്യ ലേലവും പരാജയമായിരുന്നു.

മേയ്‌ 14 സമയപരിധിയോടെ മാര്‍ച്ചില്‍ വീണ്ടും ലേലത്തിന്‌ വച്ചു. ലേല നടപടി വിജയിക്കാത്തതിനാല്‍ കൂടുതല്‍ പര്യവേക്ഷണത്തിനായി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക്‌ മേഖല നല്‍കാന്‍ നീക്കമുണ്ട്‌.

ബാറ്ററികളുടെ നിര്‍മാണത്തില്‍ പ്രധാനമാണു ലിഥിയം ശേഖരം. ലിഥിയം ഇറക്കുമതി കുറച്ചുകൊണ്ടു വരിക സര്‍ക്കാരിന്റെയും താല്‍പര്യമാണ്‌.

ലിഥിയം, നിക്കല്‍, ടൈറ്റാനിയം, വനേഡിയം, ടങ്‌സ്‌റ്റണ്‍ എന്നിവയുള്‍പ്പെടെ 30 ധാതുക്കള്‍ ശുദ്ധമായ ഊര്‍ജത്തിനായുള്ള അനേ്വഷണത്തിന്‌ നിര്‍ണായകമാണെന്ന്‌ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു.

X
Top