ഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽയുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതി

‘സ്‌ക്കോഴ്‌സ്‘ വഴി ലഭിച്ച പരാതികള്‍ തീര്‍പ്പാക്കി സെബി

മുംബൈ: പരാതി പരിഹാര പ്ലാറ്റ്‌ഫോമായ ‘ സ്‌ക്കോഴ്‌സ് ‘ വഴി ലഭിച്ച 2245 ഓളം പരാതികള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) തീര്‍പ്പാക്കി. ലിസ്റ്റഡ് സ്ഥാപനങ്ങള്‍ക്കും മാര്‍ക്കറ്റ് ഇടനിലക്കാര്‍ക്കുമെതിരെയാണ് ഇവ ഫയല്‍ ചെയ്തിരുന്നത്. അതേസമയം കഴിഞ്ഞമാസം പുതിയതായി 3,210 എണ്ണം അധികം പരാതികള്‍ ലഭിക്കുകയും ചെയ്തു.

റീഫണ്ട്, അലോട്ട്‌മെന്റ്, റിഡീംഷന്‍, പലിശ എന്നിവയുമായി ബന്ധപ്പെട്ടവയാണ് ഇവ. കമ്പനികള്‍, ഇടനിലക്കാര്‍, മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കാന്‍ സെബി ആവിഷ്‌ക്കരിച്ച പ്ലാറ്റ്‌ഫോമാണ് സ്‌ക്കോര്‍സ്. 2011 ലാണ് ഇത് നിലവില്‍ വന്നത്.

ശരാശരി പരിഹാര സമയം 26 ദിവസമാണ്. മൂന്ന് മാസത്തിലേറെയായി പരാതികള്‍ പരിഗണിക്കാത്ത ഏഴ് സ്ഥാപനങ്ങളെയും സെബി തിരിച്ചറിഞ്ഞു.ഗവേഷണ അനലിസ്റ്റായ ഗ്രോവാല്യൂ ഫിനാന്‍ഷ്യല്‍ സര്‍വീസസ് െ്രെപവറ്റ് ലിമിറ്റഡാണ് ഇവയില്‍ മുന്നില്‍.

ഹൈലൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച്, ചിത്രഞ്ജന്‍ സിംഗ് ചൗഹാന്‍, വെല്‍ത്ത് റിസര്‍ച്ച് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പ്രൊെ്രെപറ്റര്‍; ഗൗരവ് അഗര്‍വാള്‍, പ്രോഫിറ്റ് വിസ്ത ഫിനാന്‍ഷ്യല്‍ റിസര്‍ച്ചിന്റെ പ്രൊെ്രെപറ്റര്‍; കൊഫാഗര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസര്‍, സോണല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, പെന്റമീഡിയ ഗ്രാഫിക്‌സ് ലിമിറ്റഡ് എന്നിവയാണ് മറ്റ് കമ്പനികള്‍.

X
Top