രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆

രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു

ഹൈദരാബാദ്: ഇന്ത്യയിലെ പധാന നഗരങ്ങളിലെ ഭവന വില്‍പ്പന ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 6% കുറഞ്ഞ് 1,03,170 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,09,420 യൂണിറ്റുകളായിരുന്നു വില്‍പ്പന.

ദുര്‍ബലമായ ആവശ്യകത, പുതിയ പദ്ധതികളുടെ കുറവ്, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവയാണ് ഇടിവിന് പ്രധാന കാരണങ്ങളെന്ന് പ്രോപ്പര്‍ട്ടി ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ പ്രോപ്പ്ഇക്വിറ്റി വ്യക്തമാക്കി.

മുംബൈ, നവി മുംബൈ, താനെ, ഡല്‍ഹി-എന്‍സിആര്‍, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, കൊല്‍ക്കത്ത എന്നിവ ഉള്‍പ്പെടുന്ന പ്രാഥമിക ഭവന വിപണിയിലാണ് ഈ കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ 1,00,330 യൂണിറ്റുകളെ അപേക്ഷിച്ച് ഈ പാദത്തില്‍ പുതിയ ഭവനങ്ങളുടെ വിതരണം 98,165 യൂണിറ്റായി കുറഞ്ഞു.

അതേസമയം, പൊതുവായ പ്രവണതയ്ക്ക് വിപരീതമായി ഹൈദരാബാദ്, നവി മുംബൈ, ബെംഗളൂരു എന്നിവ വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തി.

ഹൈദരാബാദില്‍ വില്‍പ്പന 11% ഉയര്‍ന്ന് 15,470 യൂണിറ്റായി. നവി മുംബൈയില്‍ 12% വര്‍ധിച്ച് 9,810 യൂണിറ്റുകളും ബെംഗളൂരുവില്‍ 1% ഉയര്‍ന്ന് 17,340 യൂണിറ്റുകളും വിറ്റു. മറുവശത്ത്, ചെന്നൈയിലും കൊല്‍ക്കത്തയിലും വില്‍പ്പന 17% വീതം ഇടിഞ്ഞപ്പോള്‍ പൂനെയില്‍ 16% കുറഞ്ഞ് 17,860 യൂണിറ്റായി. ഇടിവുണ്ടായിട്ടും ഒമ്പത് നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് പൂനെയിലാണ്.

ജൂലൈ-സെപ്റ്റംബര്‍ കാലയളവ് സാധാരണയായി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മന്ദഗതിയുള്ള പാദമാണ്. മണ്‍സൂണ്‍ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനൊപ്പം, പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ ഡെവലപ്പര്‍മാര്‍ ജാഗ്രത പാലിക്കാറുണ്ട്.

എന്നാല്‍, ഉത്സവകാലം ഉള്‍പ്പെടുന്ന ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ആവശ്യകത ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഡെവലപ്പര്‍മാര്‍ പുതിയ പദ്ധതികളും ഓഫറുകളും വര്‍ധിപ്പിക്കാറുണ്ട്.

X
Top