സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

കുടിശ്ശികയ്ക്ക് പകരം വോഡഫോണ്‍ ഐഡിയയില്‍ ഓഹരി പങ്കാളിത്തം, സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിച്ച് സെബി

മുംബൈ: കേന്ദ്ര സര്‍ക്കാറിന് കമ്പനിയില്‍ പങ്കാളിത്തം അനുവദിക്കാന്‍ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയയെ അനുവദിച്ച് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉത്തരവിറക്കി. കുടിശ്ശിക തുകയായ 1.92 ബില്ല്യണ്‍ ഡോളറിന് തുല്യമായ ഓഹരികളാണ് കമ്പനി സര്‍ക്കാറിന് നല്‍കുക. ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

“കമ്പനിയുടെ സാമ്പത്തിക നിക്ഷേപകനായി വരാനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അംഗീകരിച്ചു. ഇത് ടെലികോം മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്,” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കമ്പനിയിലെ സര്‍ക്കാറിന്റെ പങ്കാളിത്തം പൊതുവിപണിയിലെ ഓഹരികളായി പരിഗണിക്കപ്പെടും.

സ്‌പെക്ട്രം തവണകളുടെ പലിശയും എജിആര്‍ (അഡ്ജസ്റ്റ് ചെയ്ത മൊത്ത വരുമാനം) കുടിശ്ശികയും ഇക്വിറ്റി ആയി പരിവര്‍ത്തനം ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ ഓഫര്‍ വച്ചിരുന്നു. കമ്പനിയുടെ വന്‍ കടബാധ്യത പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു വാഗ്ദാനം വോഡഫോണ്‍ ഐഡിയ്ക്ക് നല്‍കിയത്.

X
Top