ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി വെനസ്വേലരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന വാദവുമായി പെട്രോളിയം മന്ത്രാലയംഇന്ത്യ – അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിൽഇന്ത്യന്‍ തേയില കയറ്റുമതിയില്‍ ചരിത്ര കുതിപ്പ്പശ്ചിമേഷ്യന്‍ പ്രതിസന്ധിയിൽ തളര്‍ന്ന് സ്വകാര്യമേഖല

വിദേശ നിക്ഷേപകര്‍ ധനകാര്യ ഓഹരികളിലെ വില്‍പ്പന തുടരുന്നു

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ ധനകാര്യ മേഖലയില്‍ വില്‍പ്പന തുടരുന്നു. മെയ്‌ ആദ്യപകുതിയില്‍ 17,960 കോടി രൂപയാണ്‌ ധനകാര്യ മേഖലയില്‍ നിന്ന്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പിന്‍വലിച്ചത്‌. മെയ്‌ മാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ വില്‍പ്പനയുടെ 47 ശതമാനം വരും ഇത്‌. ബാങ്കുകളുടെ ലാഭക്ഷമത കുറയുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ വില്‍പ്പന.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ധനകാര്യ മേഖലയില്‍ നിന്ന്‌ ഏപ്രിലില്‍ 30,856 കോടി രൂപയും ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ 60,829 കോടി രൂപയും പിന്‍വലിച്ചിരുന്നു. ഏറ്റവും ഉയര്‍ന്ന വില്‍പ്പന നടന്നത്‌ ധനകാര്യ മേഖലയിലാണ്‌.

ഓഹരി സൂചികകളായ നിഫ്‌റ്റിയിലും സെന്‍സെക്‌സിലും ബാങ്കിംഗ്‌ ഓഹരികള്‍ക്ക്‌ ഉയര്‍ന്ന വെയിറ്റേജ്‌ ആണുള്ളത്‌. അതുകൊണ്ടുതന്നെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ ഇന്ത്യന്‍ ഓഹരി വിപണിയിലെ വെയിറ്റേജ്‌ കുറയ്‌ക്കണമെങ്കില്‍ ബാങ്കിംഗ്‌ ഓഹരികളില്‍ വില്‍പ്പന നടത്തിയേ മതിയാവൂ.

മെയ്‌ ആദ്യ പകുതിയില്‍ മൊത്തം 38.443 കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്‌.

X
Top