ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി വെനസ്വേലരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന വാദവുമായി പെട്രോളിയം മന്ത്രാലയംഇന്ത്യ – അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിൽഇന്ത്യന്‍ തേയില കയറ്റുമതിയില്‍ ചരിത്ര കുതിപ്പ്പശ്ചിമേഷ്യന്‍ പ്രതിസന്ധിയിൽ തളര്‍ന്ന് സ്വകാര്യമേഖല

ബാങ്ക് ഓഹരികളെ കൈവിട്ട് വിദേശികള്‍

ഴിഞ്ഞ കുറേ മാസങ്ങളായി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണികളെ കൈവിട്ടുകൊണ്ടിരിക്കുന്നു. തുടര്‍ച്ചയായ വില്‍പ്പന് ഇന്ത്യന്‍ ഓഹരി വിപണികളുടെ മൊമന്റത്തെ തന്നെ നഷ്ടപ്പെടുത്തുന്നതാണ്. ഇറാന്‍ യുദ്ധമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.

എണ്ണവിലക്കയറ്റവും, രൂപയുടെ തകര്‍ച്ചയും വിദേശ നിക്ഷേപരെ ഭയപ്പെടുത്തി. വിദേശനിക്ഷേപകരെ കൊഴിഞ്ഞുപ്പോക്ക് ഇന്ത്യന്‍ ബാങ്കിംഗ്, ധനകാര്യ മേഖലകളെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ഇവിടെ നിന്ന വലിയതോതില്‍ പണം പിന്‍വലിക്കപ്പെടുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മേയ് ആദ്യ പകുതിയില്‍ മാത്രം ഏകദേശം 17,960 കോടി രൂപയുടെ ഓഹരികളാണ് വിദേശികള്‍ വിറ്റത്. ജനുവരി മുതലുള്ള കണക്കെടുത്താല്‍ വില്‍പ്പന ഏകദേശം 91,000 കോടി കടക്കും. ഇത് ഒരിക്കലും ഒരു ചെറിയ സംഖ്യയല്ല. വിദേശ നിക്ഷേപകരുടെ ഈ പിന്‍മാറ്റം മൂലം ബാങ്കുകള്‍ക്കും, മറ്റും തങ്ങളുടെ ദൈനംദിന ബിസിനസിനും, വായ്പകള്‍ക്കും ആഭ്യന്തര സ്രോതസുകളെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നു.

സാധാരണക്കാരായ ശമ്പളക്കാരുടെയും, ഇടത്തരക്കാരുടെയും ഫിക്‌സഡ് ഡെപ്പോസിറ്റുകളും (FD), സമ്പാദ്യങ്ങളുമാണ് നിലവില്‍ ബാങ്കുകളുടെ പ്രധാന ആശ്രയം എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ഈ പ്രവണത നിങ്ങളുടെ കുടുംബ ബഡ്ജറ്റിനെയും, നിക്ഷേപങ്ങളെയും എങ്ങനെ സ്വാധീനിക്കുമെന്ന് നോക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മേയ് ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ നിന്ന് 17,960 കോടി രൂപ പിന്‍വലിച്ചു.
ഡോളര്‍ ശക്തമായതാണ് പ്രധാന കാരണം. പലിശ നിരക്കുകളില്‍ വന്ന മാറ്റങ്ങളും, ചൈനീസ് വിപണിയിലെ താല്‍ക്കാലിക മുന്നേറ്റവും ഇന്ത്യന്‍ ബാങ്കിംഗ് ഓഹരികളെ കൈവിടാന്‍ കാരണമായി.
ഇന്ത്യന്‍ ധനകാര്യ മേഖല നിലവില്‍ ഫണ്ടുകള്‍ക്കായി ആഭ്യന്തര നിക്ഷേപകരെ അമിതമായി ആശ്രയിക്കുന്നു.
സാധാരണ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ എഫ്ഡി നിരക്കുകളും മറ്റും ഉയര്‍ത്തുകയോ, നിലനിര്‍ത്തുകയോ ചെയ്യാം.
വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക്, വായ്പ പലിശ നിരക്കുകള്‍ ഉടന്‍ കുറഞ്ഞേക്കില്ലെന്ന സൂചന നല്‍കുന്നു.
ബജറ്റും സമ്പാദ്യവും എങ്ങനെ ആസൂത്രണം ചെയ്യാം

മറ്റൊരു സ്‌കൂള്‍ സീസണ്‍ കൂടി എ്ത്തിയിരിക്കുന്നു. ഇടത്തരക്കാരായ കുടുംബങ്ങളെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ്, ഭാവിയിലെ ആവശ്യങ്ങള്‍ എന്നിവയ്ക്കായി പണം സുരക്ഷിതമാക്കേണ്ടതുണ്ട്. വിദേശ നിക്ഷേപകരുടെ വിപണികളില്‍ നിന്നുള്ള പിന്‍മാറ്റം ആഭ്യന്തര നിക്ഷേപകരെ മെയിന്‍ റോളിലേയ്ക്ക് എത്തിച്ചിരിക്കുന്നു. ഇവരെ ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ നിക്ഷേപ പദ്ധതികളെ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റിയേക്കാം.

സാധാരണക്കാര്‍ക്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളിലൂടെയും മറ്റും നേട്ടമുണ്ടാക്കാന്‍ വഴി തുറക്കാം. ബാങ്കുകള്‍ക്ക് പണലഭ്യത (Liquidity) ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ തന്നെ പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിക്കുമ്പോഴും അവര്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ഉയര്‍ന്ന നിലവാരത്തില്‍ തുടര്‍ന്നേക്കാം. അതിനാല്‍ കൈവശം പണമുള്ളവര്‍ മികച്ച പലിശയുള്ള കാലാവധിയില്‍ അവ നിക്ഷേപിക്കുന്നതാണ് നല്ലത്.

അതേസമയം വായ്പയെടുത്ത് വീട് നിര്‍മ്മിക്കാനോ, കാര്‍ വാങ്ങാനോ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഉടനടി ഒരു പലിശ ആശ്വാസം പ്രതീക്ഷിക്കരുത്. ബാങ്കുകളുടെ മൂലധനച്ചെലവ് കൂടുന്നതിനാല്‍ ഹോം ലോണ്‍, പേഴ്‌സണല്‍ ലോണ്‍ എന്നിവയുടെ ഇ.എം.ഐ (EMI) ഭാരം നിലവിലുള്ളതുപോലെ തന്നെ തുടരാം. അതിനാല്‍ വായ്പകളുള്ളവര്‍, പ്രതിമാസ ബഡ്ജറ്റില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കാതെ, വരും മാസങ്ങളിലെ ചെലവുകള്‍ കൃത്യമായി പ്ലാന്‍ ചെയ്യുക.

ഓഹരി വിപണിയിലെ ഈ താല്‍ക്കാലിക വിദേശ പിന്‍വലിക്കല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണത്തിന്റെ സുരക്ഷിതത്വത്തെ യാതൊരു തരത്തിലും ബാധിക്കില്ല എന്നതിനാല്‍ ഭയപ്പെടേണ്ട സാഹചര്യം നിങ്ങള്‍ക്കില്ല.

X
Top