ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി വെനസ്വേലരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന വാദവുമായി പെട്രോളിയം മന്ത്രാലയംഇന്ത്യ – അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിൽഇന്ത്യന്‍ തേയില കയറ്റുമതിയില്‍ ചരിത്ര കുതിപ്പ്പശ്ചിമേഷ്യന്‍ പ്രതിസന്ധിയിൽ തളര്‍ന്ന് സ്വകാര്യമേഖല

തിരുത്തലിനു ശേഷവും ഓഹരികള്‍ ചെലവേറിയ നിലയില്‍

ന്ത്യന്‍ വിപണി ഈ വര്‍ഷം ശക്തമായ തിരുത്തല്‍ നേരിട്ടതിനു ശേഷവും ഓഹരികള്‍ ചെലവേറിയ നിലയില്‍ തുടരുന്നു. നിഫ്‌റ്റി 2026ല്‍ ഇതുവരെ 10 ശതമാനം ഇടിവ്‌ നേരിട്ടെങ്കിലും പല ഓഹരികളും ഇപ്പോഴും ഉയര്‍ന്ന മൂല്യത്തിലാണ്‌ വ്യാപാരം ചെയ്യുന്നത്‌.

ഈ വര്‍ഷം മറ്റ്‌ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ വിപണിയുടെ പ്രകടനം തീര്‍ത്തും ദുര്‍ബലമാണ്‌. അതേ സമയം മറ്റ്‌ വിപണികളിലെ ഓഹരികളേക്കാള്‍ ചെലവേറിയ നിലയിലാണ്‌ ഇപ്പോഴും ഇന്ത്യന്‍ ഓഹരികള്‍. തിരുത്തലിനു ശേഷവും ലോകത്തെ ഏറ്റവും ചെലവേറിയ ഓഹരികള്‍ ഇന്ത്യയിലാണെന്നതാണ്‌ കൗതുകകരം.

നിഫ്‌റ്റി 500 സൂചികയില്‍ ഉള്‍പ്പെട്ട 151 ഓഹരികളുടെ പി/ഇ (ഓഹരികളുടെ വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം) 50ന്‌ മുകളിലാണ്‌. അതായത്‌ പ്രതി ഓഹരി വരുമാനത്തിന്റെ 50 മടങ്ങിലേറെയാണ്‌ ഈ ഓഹരികളുടെ വില. 2024 സെപ്‌റ്റംബറില്‍ ഓഹരി വിപണി പുതിയ ഉയരത്തിലെത്തിയപ്പോള്‍ നിഫ്‌റ്റി 500 സൂചികയില്‍ ഉള്‍പ്പെട്ട 148 ഓഹരികള്‍ മാത്രമാണ്‌ 50ന്‌ മുകളില്‍ പി/ഇയില്‍ വ്യാപാരം ചെയ്‌തിരുന്നത്‌.

നിഫ്‌റ്റി 500 സൂചികയിലെ 52 ശതമാനം ഓഹരികളുടെ വില പ്രതി ഓഹരി വരുമാനത്തിന്റെ 30 മടങ്ങോ അതിന്‌ മുകളിലോ ആണ്‌. നിഫ്‌റ്റി 500 സൂചികയില്‍ ഉള്‍പ്പെട്ട നിഫ്‌റ്റി 50 സൂചികയിലെ 14 ഓഹരികളുടെ പി/ഇ 50ന്‌ മുകളിലാണ്‌. യുഎസ്‌ ഓഹരി സൂചികയായ എസ്‌&പി 500ല്‍ ഉള്‍പ്പെട്ട 10 ശതമാനം ഓഹരികള്‍ക്ക മാത്രമാണ്‌ 50ന്‌ മുകളില്‍ പി/ഇയുള്ളത്‌. 2026ല്‍ ഇതുവരെ എസ്‌&പി 500 സൂചിക ഏഴ്‌ ശതമാനം ഉയര്‍ന്നു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നടത്തുന്നതിനുള്ള കാരണങ്ങളിലൊന്ന്‌ ഓഹരികളുടെ അമിതമൂല്യമാണ്‌. എഐ പോലുള്ള ആകര്‍ഷകമായ വ്യവസായങ്ങളുള്ള വിദേശ വിപണികള്‍ ഇന്ത്യന്‍ വിപണിയേക്കാള്‍ ചെലവ്‌ കുറഞ്ഞതായിരിക്കുമ്പോള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വില്‍ക്കുന്നത്‌ സ്വാഭാവികമാണ്‌.

X
Top