ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

രാജസ്ഥാനില്‍ വലിയ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ത്യയ്ക്ക് ഊര്‍ജ്ജ സ്വയംപര്യാപ്തത അകലെയല്ല

ശ്ചിമേഷ്യന്‍ യുദ്ധം ആഗോള എണ്ണലഭ്യതയെ വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്. ഇന്ധനവിതരണം തടസപ്പെട്ടതോടെ 90 ശതമാനം രാജ്യങ്ങളിലും വില കുത്തനെ കുതിച്ചുയര്‍ന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കുപോലും എണ്ണവില കൂട്ടാതെ പിടിച്ചുനില്ക്കാന്‍ സാധിക്കുന്നില്ല. പരമ്പരാഗത എണ്ണ മാര്‍ക്കറ്റുകളെ ചെറിയൊരു പ്രതിസന്ധി പോലും ഏതുരീതിയില്‍ ബാധിക്കുമെന്ന് മിഡില്‍ ഈസ്റ്റ് പ്രതിസന്ധി വ്യക്തമാക്കി തന്നു.

ഊര്‍ജ്ജ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കുകയാണ്. അതിനൊപ്പം രാജ്യത്ത് ഇന്ധനസാന്നിധ്യം കണ്ടെത്താനുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ഇപ്പോഴിതാ രാജസ്ഥാനില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ പ്രതീക്ഷ പകരുന്നതാണ്.

ജയ്‌സാല്‍മീര്‍ ജില്ലയിലെ ഡാന്‍ഡേവാല എണ്ണപ്പാടത്ത് പുതിയ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്നാണ് വാര്‍ത്ത. പൊതുമേഖല സ്ഥാപനമായ ഓയില്‍ ഇന്ത്യ ലിമിറ്റഡ് (Oil India Limited) ആണ് ഇവിടെ ഖനനം നടത്തുന്നത്. ശുഭകരമായ വാര്‍ത്ത രാജ്യത്തെ അറിയിച്ചത് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ്.

ആദ്യമായാണ് ഇവിടെ പ്രകൃതിവാതക സാന്നിധ്യം കണ്ടെത്തുന്നത്. 950 മീറ്റര്‍ ആഴമുള്ള കിണറില്‍ നിന്ന് പ്രതിദിനം 25,000 സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ പ്രകൃതിവാതകം ലഭിക്കുന്നുണ്ട്. ഇവിടെ 75 മില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ വാതകം ഉണ്ടെന്നാണ് കണക്കുകൂട്ടല്‍. കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവ് കുറഞ്ഞ മികച്ച ഗുണമേന്മയുള്ള പ്രകൃതിവാതകമാണിതെന്നാണ് വിലയിരുത്തല്‍.

എണ്ണ, പ്രകൃതിവാതക ഉപയോഗത്തില്‍ കൂടുതല്‍ സ്വയംപാര്യപ്തത കൈവരിക്കാന്‍ രാജസ്ഥാനിലെ കണ്ടെത്തല്‍ സഹായിക്കും. ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധി മൂലം യുദ്ധത്തിന്റെ തുടക്കത്തില്‍ രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായിരുന്നു.

X
Top