ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻ

കൊച്ചി: പ്രവർത്തനങ്ങളില്‍ പൂർണ സുതാര്യത ഉറപ്പാക്കി നിക്ഷേപ സമൂഹത്തിന്റെ വിശ്വാസമാർജിക്കാനാണ് ശ്രമമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ(സെബി) പുതിയ ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു.

സെബിയുടെ ബോർഡംഗങ്ങള്‍ മറ്റ് പദവികള്‍ വഹിച്ചിട്ടുണ്ടെങ്കില്‍ ആ വിവരം വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡ് അംഗങ്ങളുടെ വിരുദ്ധ താത്പര്യങ്ങള്‍ നിയന്ത്രണ ഏജൻസിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതിനാലാണ് നയം മാറ്റം.

സെബിയുടെ മുൻ അധ്യക്ഷയായ മാധവി പുരി ബുച്ചിന്റെ അദാനി ഗ്രൂപ്പ് ഒഫ് കമ്ബനികളുമായുള്ള ബന്ധം ഹിണ്ടൻബെർഗ് റിസർച്ച്‌ വെളിപ്പെടുത്തിയതിനെ തുടർന്ന് വലിയ വിവാദമായിരുന്നു.

വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം ഇന്ത്യൻ ഓഹരി വിപണിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും തുഹിൻ കാന്ത പാണ്ഡെ കൂട്ടി്ച്ചേർത്തു.

X
Top