എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

ക്ലയിന്റ് ഫണ്ടുകള്‍ ബാങ്ക് ഗ്യാരണ്ടിയാക്കരുത്, സ്‌റ്റോക്ക് ബ്രോക്കര്‍മാരോട് സെബി

മുംബൈ: ക്ലയന്റ് ഫണ്ടുകള്‍ ഉപയോഗിച്ച് ബാങ്ക് ഗ്യാരണ്ടി സൃഷ്ടിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ബ്രോക്കര്‍മാരോടാവശ്യപ്പെട്ടു. നിയമം മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള എല്ലാ ബാങ്ക് ഗ്യാരണ്ടികളും സെപ്റ്റംബര്‍ 30 നകം അവസാനിപ്പിക്കണം.

ഉയര്‍ന്ന തുകയുടെ ബാങ്ക് ഗ്യാരണ്ടികള്‍ക്ക് പകരമായി ക്ലയന്റ് ഫണ്ടുകള്‍ പണയം വയ്ക്കുന്ന രീതി വിപണിയെയും ഫണ്ടുകളെയും അപകടസാധ്യതയിലേക്ക് നയിക്കും, സെബി വിലയിരുത്തി. പ്രക്രിയ നിരീക്ഷിക്കാനും മൊത്തം ബാങ്ക് ഗ്യാരണ്ടികളുടെ വിശദാംശങ്ങള്‍ രണ്ടാഴ്ചയിലൊരിക്കല്‍ അപ്‌ഡേറ്റ് ചെയ്യാനും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളോടും ക്ലിയറിംഗ് കോര്‍പ്പറേഷനുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നിലവിലുള്ള ബാങ്ക് ഗ്യാരണ്ടികളുടെ കുടിശ്ശിക മൂല്യം തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍ സര്‍ട്ടിഫിക്കറ്റ് ബ്രോക്കര്‍മാര്‍ ഒക്ടോബര്‍ 16 നകം സമര്‍പ്പിക്കണം. ബാലന്‍ഷീറ്റ് സമ്മര്‍ദ്ദത്തിലാക്കുമെന്ന് സമ്മതിക്കുമ്പോള്‍ തന്നെ വ്യവസായ രംഗത്തെ പ്രമുഖര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

ബ്രോക്കര്‍മാര്‍ വര്‍ക്കിംഗ് കാപിറ്റല്‍ ദൗര്‍ലഭ്യം നേരിടാന്‍ സാധ്യതയുണ്ടെന്ന് 5പൈസ സിഇഒ പ്രകാശ് ഗഗ്ദാനി പ്രതികരിക്കുന്നു. സ്വന്തം ഫണ്ടുകളില്‍ ഗ്യാരണ്ടികള്‍ സൃഷ്ടിക്കാമെന്നും സെബി അറിയിച്ചു.

X
Top