ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ഇടിസിഡി: എഫ്പിഐകള്‍ക്ക് നേരിട്ടുള്ള വിപണി പ്രവേശനം അനുവദിച്ച് സെബി

മുംബൈ:രജിസ്റ്റര്‍ ചെയ്ത വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരെ(എഫ്പിഐ) നേരിട്ട് എക്‌സ്‌ചേഞ്ച് ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റീവുകളില്‍ പ്രവേശിപ്പിക്കാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് അനുമതി.എക്‌സ്‌ചേഞ്ച് ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റീവുകളില്‍ (ഇടിസിഡി) സ്ഥാപന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നീക്കം. ഡയറക്ട് മാര്‍ക്കറ്റ് ആക്‌സസ് (ഡിഎംഎ) സംവിധാനം വഴി ബ്രോക്കര്‍ സൗകര്യങ്ങളുപയോഗിച്ച് ക്ലയന്റുകള്‍ക്ക് എക്‌സ്‌ചേഞ്ച് ട്രേഡിംഗ് സിസ്റ്റത്തിലേയ്ക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കുന്നു.

നിയന്ത്രണം, ഓര്‍ഡറുകള്‍ വേഗത്തില്‍ നടപ്പാക്കല്‍, പിശകുകള്‍ കുറയ്ക്കുക, സ്വകാര്യത സൂക്ഷിക്കുക, കുറഞ്ഞ ഇപാക്ട് ചെലവ്, ഹെഡ്ജിംഗ്, ആര്‍ബിട്രേജ് എന്നിവ ഡിഎംഎയുടെ പ്രത്യേകതയാണ്. ലഭിച്ച നിവേദനങ്ങളുടേയുംകമ്മോഡിറ്റി ഡെറിവേറ്റീവ്‌സ് അഡൈ്വസറി കമ്മിറ്റി (സിഡിഎസി) നടത്തിയ ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് എഫ്പിഐകള്‍ക്ക് ഡിഎംഎ സൗകര്യം നല്‍കിയതെന്ന് സെബി അറിയിച്ചു.

അതേസമയം ഡിഎംഎ പ്രവേശനം നിബന്ധനകള്‍ക്ക് വിധേയമാണ്. ആദ്യമായി ബ്രോക്കര്‍മാര്‍ ഡിഎംഎ അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍ ബ്രോക്കര്‍മാര്‍ പാലിക്കേണ്ടതുണ്ട്. പ്രവര്‍ത്തന സവിശേഷതകള്‍, ക്ലയന്റ് അംഗീകാരം, ബ്രോക്കര്‍-ക്ലയന്റ് കരാര്‍, റിസ്‌ക് മാനേജ്‌മെന്റ് എന്നിവയും നടപ്പാക്കണം.

X
Top