അർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാംവിദേശനാണ്യ കരുതൽ ശേഖരം 683.99 ബില്യൺ ഡോളറിലെത്തിപെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുംജിഎസ്ടി കൗൺസിലിൽ നിർണായക ചർച്ചകൾക്ക് സാധ്യത; ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് റിട്രോ ടാക്സ് ഇളവ്‌ ചർച്ച ചെയ്തേക്കും2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% നികുതി ഏർപ്പെടുത്തിയേക്കും

എസ്ബിഎഫ്‌സി ഫിനാന്‍സിന് ശക്തമായ ലിസ്റ്റിംഗ്

മുംബൈ: സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്ലെര്‍മോണ്ട് ഗ്രൂപ്പിന്റെയും നിക്ഷേപ ബാങ്കായ ആര്‍പ്വുഡ് ഗ്രൂപ്പിന്റെയും പിന്തുണയുള്ള എസ്ബിഎഫ്‌സി ഫിനാന്‍സ്, 43.8 ശതമാനം പ്രീമിയത്തില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. പ്രതീക്ഷയെ മറികടന്ന പ്രകടനം.35-40 ശതമാനം പ്രീമിയം മാത്രമാണ് കണക്കുകൂട്ടിയിരുന്നത്.

ബിഎസ്ഇയില്‍ 81.99 രൂപയിലാണ് ഓഹരി വ്യാപാരം തുടങ്ങിയത്. 57 രൂപയായിരുന്നു ഇഷ്യു വില. ഇക്വിറ്റി വിപണി കനത്ത തകര്‍ച്ച നേരിടുമ്പോഴാണ് കമ്പനി ഓഹരി ശക്തമായ ലിസ്‌റിംഗ് നടത്തിയിരിക്കുന്നത്.

ഈ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയുടെ ഐപിഒ നേരത്തെ മികച്ച തോതില്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. മൊത്തം സബ്‌സ്‌ക്രിപ്ഷന്‍ 70.16 മടങ്ങ് അധികമായപ്പോള്‍ യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ (ക്യുഐബി) തങ്ങള്‍ക്കനുവദിച്ച ക്വാട്ടയുടെ 192.89 മടങ്ങ് അധികവും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ 49.09 മടങ്ങ് അധികവും ചില്ലറ നിക്ഷേപകരും ജീവനക്കാരും യഥാക്രമം 10.99 മടങ്ങ്,5.87 മടങ്ങ് അധികവും സബ്‌സ്‌ക്രൈബ് ചെയ്തു.

ഓഗസ്റ്റ് 7 ന് തുടങ്ങിയ ഐപിഒയിലൂടെ 1025 കോടി രൂപയാണ് എസ്ബിഎഫ്‌സി സമാഹരിച്ചത്.എംഎസ്എംഇ, സ്വര്‍ണ്ണവായ്പകള്‍ നല്‍കുന്ന സ്ഥാപനമാണിത്. എംസ്എംഇയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന എന്‍ബിഎഫ്‌സികളില്‍ ഏറ്റവും കൂടുതല്‍ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) വളര്‍ച്ചയുള്ളത് എസ്ബിഎഫ്‌സിയ്ക്കാണ്.

2019-22 സാമ്പത്തികവര്‍ഷങ്ങളില്‍ എയുഎം 40 ശതമാനം സിഎജിആറില്‍ വളര്‍ന്നു. 2023 സാമ്പത്തികവര്‍ഷത്തെ എയുഎം 3628.3 കോടി രൂപ. 39 ശതമാനം സിഎജിആറിന്റെ സമ്പന്നമായ ഡിസ്‌ബേഴ്‌സ്‌മെന്റ് വളര്‍ച്ചയുമുണ്ട്.

ടയര്‍2,3 നഗരങ്ങളിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. 16 നഗരങ്ങളിലെ 104 നഗരങ്ങളിലായി 135 ബ്രാഞ്ചുകള്‍ നടത്തുന്ന സ്ഥാപനം പ്രധാനമായും 5-30 ലക്ഷം പരിധിയിലുള്ള വായ്പകള്‍ നല്‍കുന്നു.ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്‌സിസ് കാപിറ്റല്‍, കോടക് മഹീന്ദ്ര കാപിറ്റല്‍ കമ്പനി എന്നിവയായിരുന്നു ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.

X
Top