സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

ഡെയറി മേഖലയിൽ രാജ്യത്തെ ആദ്യ ഓഫ്-ഗ്രിഡ് സോളാർ പവർ പ്ലാന്റുമായി സാപിൻസ്

  • കിഴക്കമ്പലത്തെ 50,000 ലിറ്റർ സംസ്‌കരണ ശേഷിയുള്ള പ്ലാൻ്റിൻ്റെ മുഴുവൻ ഊർജ ആവശ്യവും നിറവേറ്റാൻ കെല്പുള്ളതാണ് 2.8 കോടി രൂപ ചെലവിൽ സ്ഥാപിച്ച 200 കിലോവാട്ട് പ്ലാൻ്റ്

കൊച്ചി: പ്രമുഖ ഡെയറി ഉൽപ്പന്ന കമ്പനിയായ സാപിൻസ് ഈ മേഖലയിൽ ആദ്യത്തെ ഓഫ്-ഗ്രിഡ് സോളാർ പവർ പ്ലാൻ്റ് സ്ഥാപിച്ച് ചരിത്ര നേട്ടം കുറിച്ചു. കിഴക്കമ്പലത്ത് 50,000 ലിറ്റർ സംസ്‌കരണശേഷിയുള്ള നവീകരിച്ച പ്ലാൻ്റിൻ്റെ മുഴുവൻ ഊർജ ആവശ്യങ്ങളും നിറവേറ്റാൻ 2.8 കോടി രൂപ ചെലവിൽ സ്ഥാപിച്ച 200 കിലോവാട്ട് ശേഷിയുള്ള പ്ലാൻറിനാകുമെന്ന് സാപിൻസ് ഡയറി മാനേജിംഗ് ഡയറക്ടർ ജിജി തോമസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

100 കിലോവാട്ട് ശേഷിയുള്ള ഇൻഡക്ഷൻ ഹീറ്റ് എക്സ‌്‌ചേഞ്ചർ കൂടി ഉൾപ്പെടുന്നതാണ് ഇൻ്റഗ്രേറ്റ്ഡ് എനർജി മാനേജ്‌മെൻ്റ് സിസ്റ്റത്തോടു (ഐഇഎംഎസ്) കൂടിയ പുതിയ സോളാർ പ്ലാൻ്റെന്ന് ജിജി വിശദീകരിച്ചു.

പ്ലാന്റിന്റെ വൈദ്യുതാവശ്യങ്ങൾ നിറവേറ്റുക വഴി പരിസ്ഥിതിക്ക് ചെയ്യുന്ന സേവനമാണ് എടുത്തു പറയേണ്ട മറ്റൊരു സംഗതി. ഡീസൽ ഉപയോഗം ഏതാണ്ട് പൂർണമായിത്തന്നെ ഒഴിവാക്കാനാവും. ഇടതടവില്ലാത്തതും വോൾട്ടേജ് വ്യതിയാനമില്ലാത്തതുമായ വൈദ്യുതി ലഭ്യതയും ഉറപ്പുവരുത്താനാകും.

സൂര്യപ്രകാശം കുറവുള്ള സീസണുകളിൽ വിവിധ സ്രോതസ്സുകൾ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യാവുന്ന ഓപ്ഷനുകളോട് കൂടിയാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നതെന്ന് സോളാർ പ്ലാൻ്റ് സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിച്ച സൊളാഡൈൻ എനർജി സൊലൂഷൻസ് ഡയറക്ടർ അജിത് എംഎസ് പറഞ്ഞു.

ഒരു പാൽ സംസ്കരണ സ്ഥാപനം എന്ന നിലയിൽ നിന്ന് സംയോജിത ഡെയറി ഉൽപ്പന്ന കമ്പനിയായുള്ള സാപിൻസിൻ്റെ വളർച്ചയിലെ നിർണായക നാഴികക്കല്ലാണ് പുതിയ സോളാർ പ്ലാന്റെന്ന് ഡയറക്ടർ സുനിൽ കുമാർ പറഞ്ഞു.

ഊർജലഭ്യതയിലെ ഈ സാശ്രയത്വം കൂടുതൽ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും ശേഷി വർധനവിനും അടിത്തറയാകും. പാൽ, നെയ് എന്നിവയോടൊപ്പം പൗച്ചിൽ തൈര്, ടബ്ബിൽ സെറ്റ് കേഡ്, പനീർ, ഖോവ, ഐസ്ക്രീം എന്നീ ഉൽപ്പന്നങ്ങളിലേയ്ക്കും കമ്പനി വിപുലീകരിച്ചിരിക്കുന്നു.

ഉൽപ്പാദനത്തിനു പുറമെ വിതരണവും പരിസ്ഥിതി സൗഹൃദം ആക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ത്രീ വീലറുകൾ ആണ് ഉപയോഗിക്കുന്നതെന്നും ജിജി തോമസ് കൂട്ടിച്ചേർത്തു. ജീവനക്കാരിൽ പകുതിയലധികവും വനിതകളാണെന്ന് എച്ച് ആർ ഹെഡ് സെബാസ്റ്റ്യൻ ജോസഫ് വ്യക്തമാക്കി.

X
Top