ഇന്ത്യ– യുഎസ്‌ വ്യാപാരകരാർ: ഏറെക്കുറെ ധാരണയായെന്ന് കേന്ദ്രമന്ത്രി പീയുഷ്‌ ഗോയൽപശ്ചിമേഷ്യന്‍ പ്രതിസന്ധി: ഇന്ത്യന്‍ തേയിലയ്ക്ക് വന്‍ ഡിമാന്‍ഡ്ഉത്പാദന വില സൂചിക പുറത്തിറക്കാൻ ഇന്ത്യഇന്ത്യയ്ക്കും ചൈനയ്ക്കുമടക്കം അധിക തീരുവ ചുമത്താ‍ൻ യുഎസ്; പ്രകോപനം ഇന്ത്യയുമായി വ്യാപാരച്ചർച്ച നടക്കുന്നതിനിടെവീട്ടിലും ലോക്കറിലും വെറുതെ ഇരിക്കുന്ന സ്വർണം നോട്ടമിട്ട് കേന്ദ്ര സർക്കാർ; ഇറക്കുമതി കുറയ്ക്കാന്‍ പദ്ധതികള്‍

റഷ്യ ക്രൂഡ് ഓയില്‍ തീരുവ ഉയര്‍ത്തുന്നു

മോസ്‌ക്കോ: ക്രൂഡ് ഓയില്‍ കയറ്റുമതി തീരുവ ഉയര്‍ത്താനൊരുങ്ങുകയാണ് റഷ്യ. നിരോധനം വന്നതോടെയാണ് റഷ്യ ഡിസ്‌ക്കൗണ്ട് നിരക്കില്‍ ക്രൂഡ് കയറ്റുമതി ചെയ്ത് തുടങ്ങിയത്. എന്നാല്‍ നിലവിലെ ഡിസ്‌ക്കൗണ്ടായ 25 ഡോളര്‍ 20 ഡോളറായി കുറയ്ക്കുമെന്ന് റഷ്യന്‍ ധനമന്ത്രാലയം അറിയിക്കുന്നു.

ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നാണ് പാശ്ചാത്യ രാഷ്ട്രങ്ങള്‍ റഷ്യന്‍ ക്രൂഡിന് ഉപരോധമേര്‍പ്പെടുത്തിയത്. തുടര്‍ന്ന് റഷ്യ ഡിസക്കൗണ്ട് നിരക്കില്‍ ക്രൂഡ് വില്‍പന തുടങ്ങി. ഇത് ഇന്ത്യ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ക്ക് സഹായകരമായിരുന്നു.

ആഭ്യന്തര ഉപഭോഗത്തിന്റെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന എന്നിവ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങാനാരംഭിച്ചു. ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്ന രാഷ്ട്രങ്ങളില്‍ മുന്നിലെത്താനും ഇതുവഴി റഷ്യക്കായി. ഇറാന്‍, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളെയാണ് റഷ്യ മറികടന്നത്.

ബാരലിന് 60 ഡോളറാണ് പാശ്ചാത്യ രാഷ്ട്രങ്ങള്‍ റഷ്യന്‍ ക്രൂഡിന് വില നിശ്ചയിച്ചിരിക്കുന്നത്.കയറ്റുമതി തീരുവ ഉയര്‍ത്തുന്നതോടെ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ക്രൂഡിന് കൂടുതല്‍ വില നല്‍കേണ്ടി വരും.

X
Top