ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന സെമികണ്ടക്ടർ വിപ്ലവത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങള്‍ ആകർഷിക്കാൻ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേർന്നു. ഇന്ത്യയിൽ വരാനിരിക്കുന്ന സെമികണ്ടക്ടർ വിപ്ലവത്തിന്റെ ഗുണഫലം സംസ്ഥാനത്തേക്ക് പരമാവധി എത്തിക്കുക എന്നതാണ് ഉദ്ദേശ്യം. ഇതിനായി വൻകിട നിക്ഷേപങ്ങൾ ആകർഷിക്കാൻ ശ്രമിക്കും. ലോകം സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, കേരളത്തെ ആഗോള സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റാനാണ് ലക്ഷ്യം.

സെമികണ്ടക്ടർ ഉത്പ്പാദനത്തിന് ആവശ്യമായ പ്രകൃതി വിഭവങ്ങള്‍, വൈദഗ്ദ്ധ്യമുള്ള മാനവ വിഭവശേഷി, സാങ്കേതികവിദ്യയിലൂന്നിയ മികച്ച ഇക്കോസിസ്റ്റം എന്നിവ കേരളത്തിന്റെ അനുകൂല ഘടകങ്ങളാണ്. ഇവ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ കൊണ്ടുവരാനാണ് ശ്രമം.

സെമികണ്ടക്ടർ ഉൽപ്പാദനത്തിന് ആവശ്യമായ പ്രകൃതി വിഭവങ്ങൾ കേരളത്തിൽ ഭാഗികമായി ലഭ്യമാണ്. 99.999% വരെ ശുദ്ധിയുള്ള അൾട്രാ-ഹൈ പ്യൂരിറ്റി ക്വാർട്സ് ആണ് ചിപ്പ് നിർമാണത്തിന് ആവശ്യം. എന്നാൽ കേരളത്തിലെ മണൽ ഈ നിലവാരത്തിലേക്ക് ശുദ്ധീകരിക്കാൻ അത്യാധുനിക സാങ്കേതികത ആവശ്യമായി വരും. സിലിക്കണിന് പകരമായി ഉപയോഗിക്കാവുന്ന ഗ്രാഫീൻ കേരളത്തിൽ ഉണ്ട് എന്നതാണ് നിലവിൽ സർക്കാരിന് ഈ വിഷയത്തിലേക്ക് ശ്രദ്ധ ചെലുത്താൻ പ്രേരിപ്പിക്കുന്നത്.

ഗ്രാഫീൻ നിർമ്മിക്കുന്നത് കാർബൺ രൂപമായ ഗ്രാഫൈറ്റിൽ നിന്നാണ്. കേരളത്തിൽ ഇടുക്കി, എറണാകുളം ജില്ലകളിൽ ഗ്രാഫൈറ്റ് നിക്ഷേപങ്ങളുണ്ട്. ഗ്രാഫീൻ അധിഷ്ഠിത സെമികണ്ടക്ടർ ഗവേഷണങ്ങൾക്കായി ഇന്ത്യയിലെ ആദ്യത്തെ ‘ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ’ കേരളത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ചിപ്പുകൾക്ക് പുറമെ സെമികണ്ടക്ടർ പാക്കേജിംഗിനും എൽ.ഇ.ഡി പോലുള്ളവയ്ക്കും ആവശ്യമായ ഗാലിയം, നിയോഡൈമിയം, ഇൽമനൈറ്റ്, റൂട്ടൈൽ തുടങ്ങിയ അപൂർവ്വ ധാതുക്കൾ കേരളത്തിലെ കരിമണലിൽ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ചിപ്പ് നിര്‍മാണത്തിന് സഹായകമായ കാര്യങ്ങളാണ്. തായ്‌വാൻ, ചൈന പോലുള്ള ഏഷ്യൻ രാജ്യങ്ങൾ ഇത്തരത്തിൽ ചിപ്പ് നിർമാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ യുഎസ് ശ്രദ്ധ വെക്കുന്നത് ചിപ്പ് ഡിസൈനിലാണ്.

അത്യാധുനിക സാങ്കേതികവിദ്യയും, ഉയർന്ന ഗവേഷണ സംവിധാനങ്ങളും ആവശ്യമുള്ള ചിപ്പ് ഡിസൈനിങ്ങിൽ നിലവിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത് യുഎസാണ്.

അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ആഗോള സെമികണ്ടക്ടർ കോണ്‍ഫറൻസിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. സെമികണ്ടക്ടർ രംഗത്തെ മുൻനിരക്കാരായ തായ് വാൻ , ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ മാതൃക പിന്തുടർന്ന് മുന്നേറാനുള്ള സാദ്ധ്യതകള്‍ യോഗം ചർച്ച ചെയ്തു. തുടർ നടപടികള്‍ക്കായി കൂടുതല്‍ ചർച്ചകള്‍ സംഘടിപ്പിക്കും.

വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരായ മാധവൻ നമ്പ്യാർ, അരുണ സുന്ദർരാജൻ, കെ.എസ്.ഐ.ഡി.സി ചെയർമാൻ ബാലഗോപാല്‍ എന്നിവർ യോഗത്തില്‍ പങ്കെടുത്തു. വ്യവസായ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഐ.ടി സെക്രട്ടറി സീറാം സാംബശിവ റാവു എന്നിവരും സന്നിഹിതരായിരുന്നു. തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി വരും ദിവസങ്ങളിലും കൂടുതൽ ചർച്ചകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

X
Top