റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ഡോളറിനെതിരെ രൂപ ദുര്‍ബലമായി

മുംബൈ: ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമായി. ഇത് രണ്ടാമത്തെ ആഴ്ചയാണ് ഇന്ത്യന്‍ കറന്‍സി ഇടിയുന്നത്. 0.4 ശതമാനം ഇടിഞ്ഞ് 86.1475 നിരക്കിലായിരുന്നു ക്ലോസിംഗ്.

ഡോളറിന് ഡിമാന്റ് കൂടിയതും വിദേശ നിക്ഷേപകരുടെ കൂട്ടപാലായനവും ഇന്ത്യന്‍ കറന്‍സിയ്ക്ക് മങ്ങലേല്‍പിച്ചു. ജൂലൈയില്‍ 300 മില്യണ്‍ ഡോളര്‍ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്.

അതേസമയം തൊട്ടുമുന്‍മാസത്തില്‍ 1.7 ബില്യണ്‍ ഡോളര്‍ അവര്‍ നിക്ഷേപിച്ചു. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക ഉയര്‍ന്നിട്ടുണ്ട്.

വരും ദിവസങ്ങളില്‍ രൂപ ശക്തിപ്പെടുമെന്ന് വിദഗ്ധരെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

X
Top