കടമെടുപ്പ് പരിധി: കേന്ദ്രത്തിനും കേരളത്തിനുമിടയിൽ മഞ്ഞുരുകുന്നുഭാരത് ഉല്‍പന്നങ്ങളുടെ വില്പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് നീതി ആയോഗ് സിഇഒ ബിവിആ‍‍ർ സുബ്രഹ്മണ്യംഐടി മേഖലയിൽ റിക്രൂട്ട്‌മെന്റ് മാന്ദ്യംസെമികണ്ടക്ടർ ചിപ്പ് നിർമ്മാണത്തിൽ വൻശക്തിയാകാൻ ഇന്ത്യ

ഡോളറിനെതിരെ തിരിച്ചടി നേരിട്ട് രൂപ

ന്യൂഡല്‍ഹി: ഡോളര്‍ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് രൂപ കനത്ത തിരിച്ചടി നേരിട്ടു. 81.91 നിരക്കില്‍ ഓപ്പണ്‍ ചെയ്ത ഇന്ത്യന്‍ കറന്‍സി,80 പൈസ നഷ്ടത്തില്‍ 82.62 ലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. സമ്പദ് വ്യവസ്ഥയുടെ മികച്ച പ്രകടനമാണ് ഡോളര്‍ സൂചികയെ ഉയര്‍ത്തിയത്.

ഇതോടെ, ഫെഡ് റിസര്‍വ് കര്‍ശന നയങ്ങളിലേയ്ക്ക് തിരിയാന്‍ സാധ്യതയേറി. വന്‍കിട കോര്‍പറേറ്റുകള്‍ ബാധ്യതകള്‍ തീര്‍ത്തതും വിദേശ ബാങ്കില്‍ നിന്നുള്ള ഡോളര്‍ ഒഴുക്കും രൂപയെ ദുര്‍ബലമാക്കിയതായി അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നു. എല്ലാ കറന്‍സികള്‍ക്കെതിരെയും രൂപയുടെ പ്രകടനം മോശമായിരുന്നു.

ഡോളര്‍ സൂചിക നിലവില്‍ നവംബര്‍ 21 ന് ശേഷമുള്ള ഉയരത്തിലാണുള്ളത്. തുടര്‍ച്ചയായ എട്ടാമത്തെ നിരക്ക് വര്‍ധന നടത്തിയ റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ നടപടി ഓസ്‌ട്രേലിയന്‍ ഡോളറിനെ ഉയര്‍ത്തി.

ഒരാഴ്ചയായി തിരിച്ചടി നേരിടുകയായിരുന്നു ഓസ്‌ട്രേലിയന്‍ കറന്‍സി.

X
Top