
ന്യൂഡൽഹി: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ തകര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും അത് യഥാര്‍ത്ഥത്തില്‍ അതിന്റെ സ്വാഭാവിക ഗതി കണ്ടെത്തുകയാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രാദേശിക കറന്‍സി തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ചാഞ്ചാട്ടം ഉണ്ടായാല്‍ മാത്രം ഇടപെടുമെന്നും സീതാരാമന്‍ രാജ്യസഭയെ അറിയിച്ചു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായെന്ന ആരോപണം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിരസിച്ചു. അത് യൂണിറ്റിന്റെ തകര്‍ച്ചയില്ലെന്നും ആഗോള കമ്പോളത്തില്‍ രൂപ അതിന്റെ സ്വാഭാവിക ഗതി കണ്ടെത്തുകയാണെന്നു മന്ത്രി പറഞ്ഞു. ഇന്ത്യന്‍ രൂപയുടെ മൂല്യം നിര്‍ണ്ണയിക്കാന്‍ ആര്‍ബിഐ ഇടപെടുന്നില്ല, കാരണം അതിന് സ്വന്തം ഗതി കണ്ടെത്താനുള്ള സ്വാതന്ത്ര്യമുണ്ട്,” ചോദ്യോത്തര വേളയില്‍ സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു.
ഇന്ത്യന്‍ രൂപയ്ക്കും യുഎസ് ഡോളറിനും ഇടയില്‍ സംഭവിക്കുന്ന ചാഞ്ചാട്ടം തടയുന്നതിനാണ് ആര്‍ബിഐയുടെ ഇടപെടലുകള്‍ കൂടുതലെന്നും സീതാരാമന്‍ പറഞ്ഞു. ”ആര്‍ബിഐ നടത്തുന്ന ഇടപെടലുകള്‍ പോലും ഇന്ത്യന്‍ രൂപയുടെ മൂല്യം – കൂടുകയോ കുറയുകയോ, നിര്‍ണ്ണയിക്കാന്‍ സാധിക്കുന്ന തരത്തിലല്ല ‘ധനമന്ത്രി പറഞ്ഞു. മറ്റു പല രാജ്യങ്ങളെയും പോലെ ഇന്ത്യയും അതിന്റെ കറന്‍സി ബാഹ്യമായി ഒരു തലത്തിലല്ല ഉയര്‍ത്തുന്നത്.
ഇന്ത്യന്‍ രൂപയുടെ മൂല്യം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ധനമന്ത്രി പറഞ്ഞു. ‘യുഎസ് ഫെഡിന്റെ തീരുമാനങ്ങളുടെ ആഘാതത്തെ മറ്റേതൊരു പിയര്‍ കറന്‍സിയേക്കാളും മികച്ച രീതിയില്‍ രൂപ നേരിട്ടു,’ രാജ്യസഭയില്‍ മന്ത്രി പറഞ്ഞു.
യഥാര്‍ത്ഥത്തില്‍, നിങ്ങള്‍ ഇന്ത്യന്‍ രൂപയെ മറ്റ് കറന്‍സികളുമായി താരതമ്യം ചെയ്താല്‍, അതിന്റെ മൂല്യം വര്‍ദ്ധിക്കുകയാണ്. ആഗോള സാമ്പത്തിക സന്ദര്‍ഭം മനസ്സിലാക്കാനും ഇന്ത്യന്‍ രൂപയെക്കുറിച്ച് സംസാരിക്കാനും അംഗങ്ങളോട് മന്ത്രി അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ആറ് മാസത്തിനിടെ രൂപയുടെ മൂല്യം 28 തവണ 34 ശതമാനം ഇടിഞ്ഞെന്നും ജൂലൈ പകുതിയോടെ വിദേശ കരുതല്‍ ശേഖരം 572 ബില്യണ്‍ ഡോളറായി കുറഞ്ഞെന്നും ടിഎംസി അംഗം ലൂയിസിഞ്ഞോ ഫലീറോ നേരത്തെ അവകാശപ്പെട്ടിരുന്നു.