ഉജ്വല യോജനക്കാർക്കുള്ള എൽപിജി സിലിണ്ടർ എണ്ണം വെട്ടിക്കുറച്ചുകേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി; മാരാരിക്കുളം – ആലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കും, ചെലവ് 220.51 കോടിരാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ ഓരോ എൽപിജി സിലണ്ടറിലും 700 രൂപയുടെ നഷ്‌ടം സഹിക്കുന്നുഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നുപെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ആർബിഐ ഗവർണർ

300 രൂപയിലേക്ക് കുതിച്ച് റബർ വില; തായ്‍ലൻഡിലും മലേഷ്യയിലും ഉൽപാദനം കുറഞ്ഞു

കോട്ടയം: റബർ രാജ്യാന്തര വില 300 രൂപയിലേക്കു കുതിക്കുന്നു; ആഭ്യന്തര വിലയും കൂടുന്നു. ഇന്നലെ ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4ന് വില കിലോഗ്രാമിന് 279 രൂപയായി ഉയർന്നു. തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലെ റബർ ഉൽപാദനത്തിൽ ഉണ്ടായ കുറവും ആഗോള മാർക്കറ്റിലെ ദൗർലഭ്യവും ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടവുമാണു രാജ്യാന്തര വില വീണ്ടും ഉയരാൻ കാരണം.

ആഭ്യന്തര വില 250 കടന്നു
ബുധനാഴ്ച്ച കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില 252 രൂപയായി. ഓപ്പൺ മാർക്കറ്റിൽ ഷീറ്റ് വില 254 രൂപയും ലാറ്റക്സ് വില 231 രൂപയുമായി.

അഗർത്തല മാർക്കറ്റിൽ വില ഇപ്പോഴും 250 രൂപയിൽ താഴെയാണ്. ഇന്നലെ ആർഎസ്എസ് 4നു വില 241 രൂപയായിരുന്നു.

ചെറുകിട കർഷകർ ടാപ്പിങ് ഇനിയും പുനരാരംഭിച്ചിട്ടില്ല. വലിയ തോട്ടങ്ങളിൽ മാത്രമാണ് ടാപ്പിങ് തുടരുന്നത്. കനത്ത ചൂടാണ് ഇത്തവണ റബറിന് ദോഷമായി മാറിയതെന്നും ഉൽപാദനം തീരെയില്ലെന്നും തോട്ടം ഉടമകൾ പറയുന്നു.

X
Top