ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ഇവി ഫിനാൻസിംഗ് പ്ലാറ്റ്‌ഫോമായ റെവ്ഫിൻ 10 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: ഗ്രീൻ ഫ്രോണ്ടിയർ ക്യാപിറ്റലിന്റെയും (ജിഎഫ്‌സി) എൽസി ന്യൂവ ഇൻവെസ്റ്റ്‌മെന്റ് പാർട്‌ണേഴ്‌സിന്റെയും നേതൃത്വത്തിലുള്ള സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 10 മില്യൺ ഡോളർ സമാഹരിച്ച് വ്യക്തിഗത ഡ്രൈവർമാർക്കുള്ള ഇവി ഫിനാൻസിംഗ് പ്ലാറ്റ്‌ഫോമായ റെവ്ഫിൻ.

ജിഎഫ്‌സിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട്, മക്കിൻസി ആൻഡ് കമ്പനിയിലെ സീനിയർ പാർട്ണറായ അജയ് ഗുപ്ത റെവ്ഫിനിന്റെ ബോർഡിൽ ചേരും. ഇവികൾ വാങ്ങാൻ താല്പര്യമുള്ളവർക്ക് (e2W, e3W, L5, OEM-കളും ഫ്ലീറ്റുകളും മുഖേനയുള്ള ചെറിയ ഫ്ലീറ്റുകൾ) അവരുടെ ഐഡന്റിറ്റി പരിശോധിച്ച് ഡിജിറ്റലായി വായ്പ വിതരണം ചെയ്യുന്ന ഫിനാൻസിംഗ് ഉൽപ്പന്നങ്ങൾ റെവ്ഫിൻ വാഗ്ദാനം ചെയ്യുന്നു.

അടുത്ത 5 വർഷത്തിനുള്ളിൽ 2 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾക്ക് ധനസഹായം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 14 സംസ്ഥാനങ്ങളിലായി 10,000 ഇലക്ട്രിക് ത്രീ വീലറുകൾക്ക് കമ്പനി ഇതിനകം ധനസഹായം നൽകിയിട്ടുണ്ട്.

റെവ്ഫിൻ അതിന്റെ ഭൂമിശാസ്ത്രപരമായ കാൽപ്പാടുകൾ 25 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഇലക്ട്രിക് ത്രീ-വീലർ ഫിനാൻസിങ്ങിന്റെ 10 ശതമാനത്തിലധികം ദേശീയ വിപണി വിഹിതം പിടിച്ചെടുക്കുന്നതിനും പുതിയ ഫണ്ടുകൾ ഉപയോഗിക്കും. കമ്പനി ഇതിനകം 16 മില്യൺ ഡോളറിന്റെ ധനസഹായം വിതരണം ചെയ്തു.

X
Top