ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഇന്ത്യൻ വിമാനത്താവളങ്ങളുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടായേക്കും

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിമാനത്താവളങ്ങളുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാകും. ഏവിയേഷൻ കൺസൾട്ടൻസി സി.എ.പി.എ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം എയർപോർട്ട് വരുമാനത്തിൽ 26 ശതമാനം വർദ്ധനവുണ്ടായി 3.9 ബില്യൺ ഡോള‍‍ർ ( എകദേശം 32,390 കോടി രൂപ) ആകും.

2023-24 വർഷത്തിൽ ആഭ്യന്തര- അന്തർദേശീയ വിമാന യാത്രക്കാരുടെ എണ്ണം 395 ദശലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു, മൊത്തം ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഈ സാമ്പത്തിക വർഷം 275-ൽ നിന്ന് 320 ദശലക്ഷമായി ഉയരും. ഈ കാലയളവിൽ അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണം 58-ൽ നിന്ന് 75 ദശലക്ഷമായി ഉയരും.

2030-ഓടെ ആഭ്യന്തര എയർപോർട്ട് പാക്‌സ് (എയർപോർട്ട് യാത്രക്കാർ) 700 ദശലക്ഷമായും അന്താരാഷ്ട്ര എയർപോർട്ട് പാക്‌സ് 160 ദശലക്ഷമായും ഉയരുമെന്നാണ് കണക്കാക്കുന്നത്.

ഡൽഹിയിൽ നടന്ന സി.എ.പി.എ ഇന്ത്യ ഏവിയേഷൻ ഉച്ചകോടിയിലാണ് കണക്കുകൾ അവതരിപ്പിച്ചത്.

കൊവിഡ് പകർച്ചവ്യാധി കാലത്ത് വിമാനത്താവളങ്ങളുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണെന്നും എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) ഏഷ്യ പെസഫിക് ഡയറക്ടർ ജനറൽ സ്റ്റെഫാനോ ബാർകോണി പറഞ്ഞു.

600ൽ അധികം വിമാനത്താവളങ്ങളാണ് എ.സി.ഐ ഏഷ്യാ പെസഫികിൽ ഉൾപ്പെടുന്നത്.

X
Top