ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

അക്കായ് ഇന്ത്യയും റിലയന്‍സും തമ്മില്‍ റീട്ടെയ്ല്‍ പങ്കാളിത്തം

കൊച്ചി: അഖിലേന്ത്യാ തലത്തില്‍ കൂടുതല്‍ ഉപഭോക്താക്കളില്‍ എത്തുന്നതിനായി, ജാപ്പനീസ് നിര്‍മ്മാതാക്കളായ അക്കായിയും റിലയന്‍സ് റീട്ടെയ്‌ലും തമ്മില്‍ റീട്ടെയ്ല്‍ പങ്കാളിത്ത കരാറിലേര്‍പ്പെട്ടു. ഇതനുസരിച്ച് ഇന്ത്യയില്‍ ഉടനീളമുള്ള 540 സ്റ്റോറുകളില്‍ അക്കായ് ഉല്‍പന്നങ്ങള്‍ ലഭ്യമാകും.
അക്കായിയുടെ 32 ഇഞ്ച് ടിവി ശ്രേണി റിലയന്‍സ് വിപണികളില്‍ മാത്രം 9,999 രൂപയ്ക്ക് ലഭിക്കും. അക്കായ് വിനോദോപാധികള്‍ കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനു പുറമേ വളര്‍ന്നു വരുന്ന വിപണിയില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും കഴിയുമെന്ന് അക്കായ് ഇന്ത്യ ഡയറക്ടര്‍ അനുരാഗ് ശര്‍മ്മ പറഞ്ഞു. ജാപ്പനീസ് പാരമ്പര്യത്തിന്റെ അതിനൂതന സാങ്കേതിക വിദ്യ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്ന് അനുരാഗ് ശര്‍മ്മ പറഞ്ഞു.
ഇന്ത്യയില്‍ നഗരവത്ക്കരണം കൂടുതല്‍ വളര്‍ച്ച നേരിടുമ്പോള്‍ അതിനനുസരിച്ച് സാങ്കേതിക വിദ്യ എത്തിക്കുകയാണ് അക്കായ്. ഇലക്ട്രോണിക്‌സ് വിപണി 2030- ഓടെ 124.94 ബില്യണ്‍ ഡോളറിന്റെതാകുമെന്നാണ് കണക്കുകള്‍.
2021 ടിവി ഉള്‍പ്പെടെയുള്ള വിപണി 71.2 ബില്യണ്‍ ഡോളറിന്റേതായിരുന്നു. റിലയന്‍സുമായുള്ള കരാര്‍ പ്രകാരം അക്കായിയുടെ വില്പന 55 ശതമാനം ഉയരും. അക്കായ് ശ്രേണിയുടെ വിപുലമായ ശേഖരം റിലയന്‍സ് റീട്ടെയ്ല്‍ സ്റ്റോറുകളില്‍ എത്തിച്ചിട്ടുണ്ട്.
വെബ് സീനോ 5, 4 കെ സ്മാര്‍ട്ട് ടിവി, ഹോം ഓഡിയോ, വാഷിംഗ് മെഷീന്‍ ശ്രേണി എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ ഇലക്ട്രോണിക്‌സ് ഉല്പന്നങ്ങളുമായി വിപണിയില്‍ ആധിപത്യം സ്ഥാപിക്കുകയാണ് അക്കായിയുടെ ലക്ഷ്യം.

X
Top