സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

റിലയൻസ്-വാള്‍ട്ട് ഡിസ്‌നി ലയന നടപടികള്‍ പൂർത്തിയാകുന്നു; ജിയോ സ്‌റ്റാറിന് നാളെ തുടക്കം

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസില്‍ വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ ആസ്തികള്‍ ലയിപ്പിക്കുന്ന നടപടികള്‍ ഇന്ന് പൂർത്തിയാകും.

ലയന ശേഷമുള്ള കമ്പനിയായ ജിയോ സ്‌റ്റാറിന് നാളെ തുടക്കമാകും. പുതിയ കമ്പനിയുടെ അദ്ധ്യക്ഷ നിത അംബാനിയുടെ നേതൃത്വത്തിലുള്ള ബോർഡ് യോഗം നാളെ ഇക്കാര്യം പ്രഖ്യാപിക്കും.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോമും വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുമാണ് ലയിപ്പിക്കുന്നത്.

ലയനശേഷം വയോകോം18ന്റെ സി.ഇ.ഒമാരായ കെവിൻ വാസ്, കിരണ്‍ മാണി എന്നിവർ പുതിയ കമ്പനികളുടെ നേതൃത്വത്തിലെത്തും.

ജിയോ സിനിമയുടെ മേധാവി ഫെർസാദ് പാലിയ, ഡിസ്‌നി സ്‌റ്റാർ പ്രസിഡന്റ് കെ. മാധവൻ, ഡിസ്‌നി ഹോട്ട്‌സ്‌റ്റാർ മേധാവി സജിത്ത് ശിവാനന്ദൻ എന്നിവർ പദവി ഒഴിയുമെന്നാണ് റിപ്പോർട്ടുകള്‍.

X
Top