സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

റിലയൻസ്-വാൾട്ട് ഡിസ്നി കമ്പനികളുടെ ലയനം: പുതിയ കമ്പനിയുടെ നേതൃത്വം നിത അംബാനിയ്ക്ക്

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെയും(Reliance Industries), വാൾട്ട് ഡിസ്നിയുടെയും(Walt Disney) കമ്പനികൾ തമ്മിലുള്ള ലയനത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ(CCI) കഴിഞ്ഞ ദിവസം അനുമതി നൽകി.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വയാകോം 18, ഡിജിറ്റൽ 18 മീഡിയ, വാൾട്ട് ഡിസ്നി കമ്പനിയുടെ സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റാർ ടെലിവിഷൻ പ്രൊഡക്ഷൻസ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ഒന്നാകുന്നത്.

ഈ പുതിയ കമ്പനിയുടെ മൂല്യം ഏകദേശം 70,000 കോടി രൂപയാണ്. മുകേഷ് അംബാനിയല്ല, ഭാര്യയായ നിത അംബാനിയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മീഡിയ കോർപറേറ്റ് സ്ഥാപനത്തിന്റെ മേധാവിയാവുക.

പുതിയ കമ്പനിയിൽ റിലയൻസിന് 63.16% ഓഹരി പങ്കാളിത്തമാണുണ്ടായിരിക്കുക. ഇതിൽ 120 ടെലിവിഷൻ ചാനലുകൾ, രണ്ട് സ്ട്രീമിങ് പ്ലാറ്റ്ഫോംസ് എന്നിവ ഉൾപ്പെടും. ബാക്കി 36.84% ഓഹരികൾ വാൾട്ട് ഡിസ്നിയുടേതായിരിക്കും.

കൂടാതെ 11,500 കോടി രൂപയുടെ ഭീമമായ മുതൽ മുടക്കും പുതിയ കമ്പനിയുമായി ബന്ധപ്പെട്ട് റിലയൻസ് നടത്തുന്നുണ്ട്. സോണി, നെറ്റ്ഫ്ലിക്സ് എന്നീ പ്ലാറ്റ്ഫോമുകളുമായുള്ള വിപണി മത്സരത്തിൽ മുമ്പിലെത്തുക എന്ന ലക്ഷ്യത്തോടെയാണിത്.

മുകേഷ് അംബാനിയുടെ പത്നിയായ നിത അംബാനി പുതിയ കമ്പനിയുടെ ചെയർ പേഴ്സണാകും. മുൻ ഡിസ്നി എക്സിക്യൂട്ടീവായ ഉദയ് ശങ്കർ കമ്പനിയുടെ വൈസ് ചെയർപേഴ്സണായിരിക്കും.

ഒരു വിദ്യാഭ്യാസ വിചക്ഷണ, മനുഷ്യ സ്നേഹി, ബിസിനസ് വുമൺ, കലാ-കായിക മേഖലകളിലെ സാന്നിദ്ധ്യം എന്നിങ്ങനെ പ്രശസ്തയായ വ്യക്തിയാണ് നിത അംബാനി. രാജ്യത്തുടനീളം സ്ത്രീകൾക്കും, കുട്ടികൾക്കും പിന്തുണ നൽകുന്ന റിലയൻസ് ഫൗണ്ടേഷന്റെ ചെയർ പേഴ്സൺ കൂടിയാണ് നിത അംബാനി.

ഇന്ത്യയിലെ മീഡിയ & എന്റർടെയിൻമെന്റ് സെക്ടർ ഏറ്റെടുക്കലുകളുടെ തിരതള്ളൽ നേരിടുന്ന കാഴ്ച്ചയാണ് നിലവിലേത്. പരസ്പരം ഒന്നായി മാറി കനത്ത മത്സര സ്വഭാവമുള്ള വിപണിയിൽ മുൻതൂക്കം നേടുക എന്നതാണ് പുതിയ ട്രെൻഡ്.

ഈ വർഷം തുടക്കത്തിൽ സോണി, സീ എന്നീ കമ്പനികൾ ലയനത്തിന് ഒരുങ്ങിയിരുന്നെങ്കിലും പലവിധ പ്രശ്നങ്ങളാൽ അത് നടക്കാതെ പോയി. എന്നാൽ നിലവിൽ യോജ്യമായ പരിഹാരത്തിന് ശ്രമം തുടരുകയാണെന്ന് ഇരു കമ്പനികളും അറിയിച്ചിട്ടുണ്ട്.

നിലവിൽ റിലയൻസിന്റെ മീഡിയ സംരംഭങ്ങൾ നെറ്റ് വർക്ക് 18 എന്ന ബ്രാൻഡിന് കീഴിലാണ് ഓപ്പറേറ്റ് ചെയ്യപ്പെടുന്നത്.

ടി.വി 18 ന്യൂസ് ചാനലുകൾ, കളേഴ്സ് ബ്രാൻഡിന് കീഴിലുള്ള വിവിധ എൻർടെയ്ൻമെന്റ് പ്ലാറ്റ്ഫോമുകൾ, സ്പോർട്സ് ചാനൽസ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മണികൺട്രോൾ, ബുക്ക് മൈ ഷോ എന്നീ കമ്പനികളിലെല്ലാം നെറ്റ് വർക്ക് 18 ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്.

കൂടാതെ സബ്സിഡിയറി കമ്പനിയായ NW18, സി.എൻ.ബി.സി, CNN ന്യൂസ് എന്നീ ന്യൂസ് ചാനലുകളുടെ ഉടമസ്ഥാവകാശമുണ്ട്. കൂടാതെ റിലയൻസിന് ഫിലിം പ്രൊഡക്ഷൻ കമ്പനിയായ ജിയോ സ്റ്റുഡിയോസ് സ്വന്തമായിട്ടുണ്ട്.

Den and Hathway എന്നീ രണ്ട് കേബിൾ ഡിസ്ട്രിബ്യൂഷൻ കമ്പനികളിൽ കൂടുതൽ ഓഹരി പങ്കാളിത്തവുമുണ്ട്.

X
Top