ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

ജിയോ എയർഫൈബർ സേവനങ്ങൾ ഗ്രാമങ്ങളിലേക്കും

കൊച്ചി; മുൻനിര സ്വകാര്യ മൊബൈൽ ഡാറ്റ ശൃംഖലയായ റിലയൻസ് ജിയോ എയർഫൈബർ സേവനങ്ങൾ കേരളത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചു.

കേരളത്തിൽ തിരുവനന്തപുരം നഗരത്തിലാണ് എയർ ഫൈബർ സേവനങ്ങൾ ആദ്യം എത്തിയത്. പിന്നീട് ഈ വർഷം ജനുവരിയിൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

ഇപ്പോൾ പാറശ്ശാല, കോന്നി, എരമേലി, കുമളി, പീരമേട്, മൂന്നാർ, അഗളി, വണ്ടൂർ, നിലമ്പൂർ, മേപ്പാടി, പുൽപ്പള്ളി, ബദിയടുക്ക, നീലേശ്വരം, ഭീമനടി തുടങ്ങിയ ഉൾനാടൻ ഗ്രാമങ്ങളിലും ജിയോയുടെ അത്യാധുനിക എയർഫൈബർ സാങ്കേതികവിദ്യയിലൂടെ ഉയർന്ന നിലവാരമുള്ള ഇന്റർനെറ്റ് കണക്ടിവിറ്റി ലഭിക്കും.

ജിയോ എയർ ഫൈബർ പ്ലാനിൽ 30 എം.ബി.പി.എസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്.

1199 രൂപയുടെ പ്ലാനിൽ നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 16 ഒടിടി പ്ലാറ്റഫോമുകൾ ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളിലും 14 ഒടിടി ആപ്പുകൾ ലഭ്യമാണ്.

X
Top