Alt Image
ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆ നാലു പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ◆ കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆

ഹോം ഇന്റർനെറ്റിലും അപ്ലോഡിങ്ങിലും എയർടെൽ ഒന്നാമതെന്ന് ഓപ്പൺ സിഗ്നൽ റിപ്പോർട്ട്

തിരുവനന്തപുരം: ഇന്ത്യയിൽ ഇന്റർനെറ്റ് അപ്ലോഡ്, ഡൗൺലോഡ് വേഗതകളിൽ എയർടെൽ ഒന്നാമത്. ഉപഭോക്താക്കളുടെ കണക്റ്റിവിറ്റി സംബന്ധമായ കാര്യങ്ങൾ വിശകലനം ചെയ്യുന്ന സ്വതന്ത്ര, അന്താരാഷ്ട്ര സ്ഥാപനമായ ഓപ്പൺസിഗ്നലിന്റെ 2026 നവംബർ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ഇന്ത്യയിലെ മികച്ച ഹോം ഇന്റർനെറ്റും എയർടെല്ലാണ്. ഓപ്പൺസിഗ്നലിന്റെ അഞ്ച് ഓവറാൾ അവാർഡുകളും എയർടെല്ലിന് ലഭിച്ചു. റിലയബിലിറ്റി, സ്ഥിരതയാർന്ന ഗുണനിലവാരം, ഡൗൺലോഡ് വേഗം, അപ്ലോഡ് വേഗം, വീഡിയോ എന്നിവയിൽ എയർടെൽ ഒന്നാമതാണ്.

എയർടെല്ലിന്റെ ഓവറാൾ റിലയബിലിറ്റി സ്കോർ 486 പോയിന്റാണ്. ഈ സ്കോറിൽ ജിയോ എയർടെല്ലിനെക്കാൾ 63 പോയിന്റുകൾ പിന്നിലാണ്.

കൂടാതെ, അപ്ലോഡ്, ഡൗൺലോഡ് വേഗതകളിൽ എയർടെല്ലിന് ജിയോയെക്കാൾ 26-27 ശതമാനം കൂടുതൽ വേഗമുണ്ട്. ഈ വേഗതകളിൽ രണ്ടാം സ്ഥാനം ബി.എസ്.എൻ.എല്ലിനാണ്.

X
Top