ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

റീട്ടെയിൽ ബിസിനസിനായി റിലയൻസ് നിക്ഷേപിച്ചത് 30,000 കോടി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് അതിന്റെ റീട്ടെയിൽ ബിസിനസിൽ 30,000 കോടി രൂപ നിക്ഷേപിക്കുകയും 2,500 സ്റ്റോറുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതോടെ റിലയൻസ് റീട്ടെയിലിന്റെ മൊത്തം സ്റ്റോറുകളുടെ എണ്ണം 15,196 ആയി ഉയർന്നു. കൂടാതെ, കഴിഞ്ഞ വർഷം റിലയൻസ് റീട്ടെയിൽ 11.1 ദശലക്ഷം ചതുരശ്ര അടി വെയർഹൗസിംഗ് ഇടം കൂട്ടിച്ചേർത്തതായും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) 2022 സാമ്പത്തിക വർഷത്തിലെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.

2022 സാമ്പത്തിക വർഷത്തിൽ റിലയൻസ് റീട്ടെയിൽ 1.50 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ട്ടിച്ചു, ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 3.61 ലക്ഷമായി. ഈ സാമ്പത്തിക വർഷത്തിൽ റിലയൻസ് റീട്ടെയിൽ അതിന്റെ ഉറവിട ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുകയും, നിർമ്മാതാക്കൾ, എംഎസ്എംഇകൾ, സേവന ദാതാക്കൾ, പ്രാദേശിക, അന്തർദേശീയ ബ്രാൻഡ് കമ്പനികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തതായി ആർഐഎൽ പറഞ്ഞു.

ഓർഗാനിക് വളർച്ച, ഏറ്റെടുക്കലുകൾ, തന്ത്രപരമായ പങ്കാളിത്തം എന്നിവയിലൂടെ റിലയൻസ് റീട്ടെയ്ൽ 2022 സാമ്പത്തിക വർഷത്തിൽ 30,000 കോടി രൂപയ്ക്ക് അടുത്ത് നിക്ഷേപം നടത്തിയതായും കമ്പനി വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. ഈ കാലയളവിൽ റിലയൻസ് റീട്ടെയിൽ പ്രതിദിനം ഏഴ് സ്റ്റോറുകൾ കൂട്ടിച്ചേർത്തു. കൂടാതെ, അതിന്റെ വ്യാപാരി പങ്കാളിത്തവും ഡിജിറ്റൽ വാണിജ്യവും ഗണ്യമായ വർദ്ധനവിന് സാക്ഷ്യം വഹിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

തന്ത്രപ്രധാനമായ മുൻഗണനകളും മുന്നോട്ടുള്ള വഴിയും സംബന്ധിച്ച്, കമ്പനി പുതിയ സ്റ്റോർ വിപുലീകരണം ത്വരിതപ്പെടുത്തുമെന്നും ഡിജിറ്റൽ കൊമേഴ്‌സ് ബിസിനസ്സ് വളർത്തുന്നതിൽ തുടർച്ചയായി ഊന്നൽ നൽകുമെന്നും ആർഐഎൽ പറഞ്ഞു. സപ്ലൈ ചെയിൻ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിനും ബിസിനസ്സ് വളർച്ചയെ പിന്തുണയ്ക്കുന്നതിനായി ഉൽപ്പന്ന, ഡിസൈൻ ഇക്കോസിസ്റ്റം എന്നിവ ശക്തിപ്പെടുത്തുന്നതിനും കമ്പനി പ്രവർത്തിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

X
Top