അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ഏഷ്യ ഫണ്ട് VI വഴി 10.5 ബില്യണ്‍ ഡോളര്‍ സമാഹരിച്ച് ബെയ്ന്‍ ക്യാപിറ്റല്‍

കൊച്ചി: പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ തങ്ങളുടെ ഏഷ്യ ഫണ്ട് VI വിജയകരമായി ക്ലോസ് ചെയ്തു. 7 ബില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 10.5 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്. ആകെ സമാഹരിച്ച 10.5 ബില്യണ്‍ ഡോളറില്‍ 9.1 ബില്യണ്‍ ഡോളറും പുറത്തുനിന്നുള്ള നിക്ഷേപകരില്‍ നിന്നാണ്.

ഏഷ്യന്‍ വിപണിയിലെ കമ്പനിയുടെ 20 വര്‍ഷത്തെ മികച്ച പ്രവര്‍ത്തന പാരമ്പര്യത്തിനുള്ള അംഗീകാരമാണ് ഈ നേട്ടം. ബെയിന്‍ ക്യാപിറ്റലിന്റെ പങ്കാളികള്‍, ജീവനക്കാര്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവര്‍ മൂലധന നിക്ഷേപം നടത്തുകയും സംയുക്തമായി ഈ ഫണ്ടിലെ ഏറ്റവും വലിയ ഏക നിക്ഷേപകരായി മാറുകയും ചെയ്തു.

പ്രാദേശിക വിപണികളില്‍ ശക്തമായ സാന്നിധ്യമുള്ള വിദഗ്ധരുടെയും മേഖലകളിലെ വൈദഗ്ധ്യത്തിന്റെയും മാനേജ്‌മെന്റ് ടീമുകളുമായുള്ള അടുത്ത സഹകരണത്തിന്റെയും പിന്തുണയോടെയാണ് ഏഷ്യയിലെ മുന്‍നിര സ്വകാര്യ നിക്ഷേപ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായി ബെയ്ന്‍ ക്യാപിറ്റല്‍ വളര്‍ന്നത്.

ഇന്ത്യ, ജപ്പാന്‍, ചൈന, ഓസ്ട്രേലിയ, കൊറിയ എന്നീ രാജ്യങ്ങളിലായി ഏതാണ്ട് 200 ഓളം വിദഗ്ധര്‍ അടങ്ങുന്ന ശക്തമായ അടിത്തറയാണ് കമ്പനിക്കുള്ളത്. വ്യവസായം, ടെക്നോളജി, ഹെല്‍ത്ത്കെയര്‍, കണ്‍സ്യൂമര്‍, ഇന്‍ഡസ്ട്രിയല്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ മേഖലകളിലാണ് പ്രധാനമായും കമ്പനി നിക്ഷേപം നടത്തുന്നത്.

X
Top