ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഡിസ്നിയുടെ ഇന്ത്യ ബിസിനസ് വാങ്ങാനുള്ള കരാറിലേക്ക് കൂടുതൽ അടുത്ത് റിലയൻസ്

മുംബൈ: ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, വാൾട്ട് ഡിസ്നി കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ വാങ്ങുന്നതിനുള്ള ഇടപാടിലേക്ക് കൂടുതൽ അടുക്കുന്നു.

യുഎസ് എന്റർടൈൻമെന്റ് ഭീമൻ ഡിസ്നി സ്റ്റാർ ബിസിനസിൽ ഒരു നിയന്ത്രിത ഓഹരി വിറ്റേക്കാം, അതിന്റെ മൂല്യം ഏകദേശം 10 ബില്യൺ ഡോളറാണ്. എന്നാൽ റിലയൻസ് കണക്കാക്കുന്ന ആസ്തി 7 ബില്യൺ മുതൽ 8 ബില്യൺ ഡോളർ വരെയാണ് എന്നാണ് റിപ്പോർട്ടുകൾ.

റിലയൻസിന്റെ ചില മീഡിയ യൂണിറ്റുകൾ ഡിസ്നി സ്റ്റാറിൽ ലയിപ്പിച്ച് അടുത്ത മാസം തന്നെ ഏറ്റെടുക്കൽ പ്രഖ്യാപിക്കുമെന്ന് കൂടുതൽ വിശദാംശങ്ങൾ നൽകാതെ ചില സ്രോതസുകൾ പറഞ്ഞു.

ഈ നിർദ്ദേശപ്രകാരം, ക്യാഷ്, സ്റ്റോക്ക് സ്വാപ്പ് ഇടപാടുകൾ പൂർത്തിയായതിന് ശേഷവും ഡിസ്നി ഇന്ത്യൻ കമ്പനിയിലെ ഒരു ന്യൂനപക്ഷ ഓഹരി കൈവശം വയ്ക്കുന്നത് തുടരുമെന്ന് റിപ്പോർട്ട് പറയുന്നു.

ഇടപാടിനെക്കുറിച്ചോ മൂല്യനിർണ്ണയത്തെക്കുറിച്ചോ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല, ഡിസ്നിക്ക് ആസ്തികൾ കുറച്ചു നാൾ കൂടി കൈവശം വയ്ക്കാൻ തീരുമാനിക്കാം, അവർ കൂട്ടിച്ചേർത്തു.

2022-ൽ 2.7 ബില്യൺ ഡോളറിന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സ്ട്രീമിംഗ് അവകാശം നേടിയതിന് ശേഷം അംബാനി ഇന്ത്യയുടെ വിനോദ വ്യവസായത്തെ പിടിച്ചുകുലുക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ഡീൽ ചർച്ചകൾ. കോടീശ്വരന്റെ ജിയോസിനിമ പ്ലാറ്റ്‌ഫോം ഈ വർഷം ആദ്യം വളരെ ജനപ്രിയമായ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് സൗജന്യമായി സംപ്രേക്ഷണം ചെയ്യാൻ തീരുമാനിച്ചിരുന്നു.

വാർണർ ബ്രോസ് ഡിസ്കവറി ഇൻ‌കോർപ്പറേറ്റിന്റെ HBO ഷോകൾ ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നതിനായി ഒന്നിലധികം വർഷത്തെ ഉടമ്പടി നേടി റിലയൻസ് മറ്റൊരു വിജയം നേടി, ഈ ഉള്ളടക്കം മുമ്പ് ഡിസ്നിയുടെ അവകാശ പരിഷിയിൽ ആയിരുന്നു.

ഡിസ്നി സ്റ്റാർ ചാഞ്ചാടുന്ന ഉപഭോക്ത എണ്ണവുമായി പോരാടുമ്പോഴും, മീഡിയ ഗ്രൂപ്പ് വിപണി വിട്ടുകൊടുക്കാതെ, നിക്ഷേപം നടത്തുകയായിരുന്നു. പൂർണ്ണമായ വിൽപ്പനയോ ഒരു സംയുക്ത സംരംഭം സ്ഥാപിക്കുന്നതോ ഉൾപ്പെടെ, ബിസിനസ്സിനായുള്ള മറ്റ് ഓപ്ഷനുകൾ കമ്പനി തേടുന്നതായി ജൂലൈയിൽ ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

എന്നിട്ടും, ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരത്തിനായി ഞായറാഴ്ച 43 ദശലക്ഷം കാഴ്ചക്കാരെ ആകർഷിക്കാൻ ഡിസ്നിയുടെ ഇന്ത്യ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിന് കഴിഞ്ഞു, കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ഈ മാസമാദ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം വീക്ഷിച്ച 35 ദശലക്ഷം കാഴ്ചക്കാരെക്കാൾ കൂടുതലായിരുന്നു അത്.

X
Top