ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

കാമ്പയെ ഏറ്റെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ശീതളപാനീയ ബ്രാന്‍ഡായ കാമ്പയെ ഏറ്റെടുത്തു റിലയന്‍സ് ഇന്‍ഡസ്ട്രീസ്. എഫ്എംസിജി ബിസിനസ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സിന്റെ ഈ നീക്കം. കോളയുടെ വേരിയന്റായ കാമ്പ കോള ഒരു കാലത്ത് ഈ രംഗത്തെ മാര്‍ക്കറ്റ് ലീഡറായിരുന്നു. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബറില്‍ കാമ്പ പുറത്തിറക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

ഡല്‍ഹി ആസ്ഥാനമായുള്ള പ്യുവര്‍ ഡ്രിങ്ക്‌സ് ഗ്രൂപ്പില്‍ നിന്ന് 22 കോടി രൂപയ്ക്കാണ് റിലയന്‍സ് കാമ്പയെ സ്വന്തമാക്കിയത്. കോള, നാരങ്ങ, ഓറഞ്ച് രുചികളില്‍ ശീതലപാനീയം വീണ്ടും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഫ്എംസിജി വിപണിയില്‍ പ്രവേശിക്കാനുള്ള റിലയന്‍സിന്റെ വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ്ണ് കാമ്പ (Campa) വാങ്ങുന്നത്.

1990കളില്‍ കാമ്പ, പാര്‍ലെ വികസിപ്പിച്ച ശീതളപാനീയ ബ്രാന്‍ഡുകളായ തംസ് അപ്പ്, ഗോള്‍ഡ് സ്‌പോട്ട്, ലിംക എന്നിവയ്ക്കൊപ്പം വിപണിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ പതിയെ കാമ്പ വിപണിയില്‍ നിന്ന് പുറത്തായി.

X
Top