ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഒന്നിലധികം എഫ്എംസിജി ബ്രാൻഡുകളെ ഏറ്റെടുക്കാൻ റിലയൻസ്

മുംബൈ: കഴിഞ്ഞ എജിഎമ്മിൽ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് (എഫ്എംസിജി) വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി കമ്പനിയുടെ എഫ്എംസിജി വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിനായി കാവിൻകെയറിൽ നിന്ന് ഗാർഡൻ നാംകീൻസ് പോലുള്ള ബ്രാൻഡുകളും ലാഹോറി സീറ, ബിന്ദു ബിവറേജസ് തുടങ്ങിയ ബ്രാൻഡുകളും ഏറ്റെടുക്കാൻ ആർഐഎൽ ചർച്ചകൾ നടത്തിവരികയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

അടുത്തിടെ ഡൽഹി ആസ്ഥാനമായുള്ള പ്യുവർ ഡ്രിങ്ക്‌സ് ഗ്രൂപ്പിൽ നിന്ന് 22 കോടി രൂപയുടെ ഇടപാടിൽ ശീതളപാനീയ ബ്രാൻഡായ കാമ്പയെ റിലയൻസ് ഏറ്റെടുത്തിരുന്നു. നിലവിൽ റിലയൻസ് മൂന്ന് കമ്പനികളുമായുള്ള ചർച്ചകളുടെ ഒരു വിപുലമായ ഘട്ടത്തിലാണെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

എഫ്എംസിജി മേഖലയിൽ കൂടുതൽ ബ്രാൻഡുകളെ സ്വന്തമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അതേസമയം അടുത്ത ഏതാനും വർഷങ്ങളിൽ ഇന്ത്യൻ ഉപഭോക്തൃ മേഖലയിൽ കൂടുതൽ ഏകീകരണം കാണാൻ കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

X
Top