ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്ഒന്നാം പാദത്തിലെ നിര്‍മ്മാണ ഉത്പ്പന്ന വില്‍പനയിൽ വലിയ തോതില്‍ ഇടിവ്ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപരാജ്യത്ത് ആഡംബര ഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്കേന്ദ്ര ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള 5 പ്രധാന മേഖലകൾ; അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് വർധിപ്പിച്ചേക്കും

പൊതുമേഖല എണ്ണക്കമ്പനികൾക്ക് ഭീഷണിയുയർത്തി റിലയൻസ് നീക്കം

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിൽ ഒന്നാണ് റിലയൻസ് എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? സ്വകാര്യ മേഖലയിൽ നിന്നുള്ള ഈ വമ്പൻ വർഷങ്ങളായി കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

ഇക്കാലമത്രയും പോർട്ട്‌ഫോളിയോ ശക്തമാക്കി വന്ന അംബാനി, നിലവിൽ പ്രാദേശിക വിപണികളിലും കരുക്കൾ നീക്കി തുടങ്ങുന്നു. പൊതുമേഖല എണ്ണക്കമ്പനികൾക്കാണ് ഈ നീക്കം കടുത്ത മത്സരം സൃഷ്ടിക്കുക.

ഡിപ്പോകളിൽ നിന്നും, ഓയിൽ റിഫൈനറികളിൽ നിന്നും എയർപോർട്ടുകളിലേക്ക് ജെറ്റ് ഇന്ധനം (എടിഎഫ്) വിതരണം ചെയ്യുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ വർഷങ്ങളായി നിർമ്മിച്ച പൈപ്പ് ലൈനുകളിലേക്കും, സംഭരണശാലകളിലേക്കും പ്രവേശനം തേടിയിരിക്കുകയാണ് അംബാനി.

ഇന്ത്യയുടെ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) നാലിലൊന്ന് ഉൽപ്പാദിപ്പിക്കുന്ന റിലയൻസിന്റെ നീക്കം, മേഖലയിലെ പ്രമുഖരായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവർക്കു നേരിട്ടൊരു വെല്ലുവിളിയാണ്.

ഡൽഹി വിമാനത്താവളത്തിന് പുറത്തുള്ള സ്റ്റോറേജ് ഡിപ്പോകളിലേക്കും, മുംബൈ, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലേക്കുള്ള പൈപ്പ് ലൈനുകളിലേക്കുമാണ് റിലയൻസ് പ്രവേശനം ആഗ്രഹിക്കുന്നത്.

നിലവിൽ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ എടിഎഫ് വിതരണവുമായി താരതമ്യപ്പെടുത്തുമ്പോൾ റിലയൻസിന്റെ സപ്ലേ ചെറിയ അളവിലാണ്. ഇതിനു കാരണം റിലയൻസ് കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതു കൊണ്ടാണ്.

ഓയിൽ റെഗുലേറ്റർ പിഎൻജിആർബിയുടെ ഡ്രാഫ്റ്റ് റെഗുലേഷൻ പ്രകാരം, മേഖലയിലെ മത്സരം വർധിപ്പിക്കുന്നതിനും, ഇന്ധനവില കുറയ്ക്കുന്നതിനും ഈ പൈപ്പ് ലൈനുകൾ ആർക്കും ഉപയോഗിക്കാം.

നിലവിലുള്ളതും, ഭാവിയിലെ എല്ലാ വിമാനത്താവളങ്ങളിലും ഏത് വിതരണക്കാരനും ആക്സസ് ചെയ്യാൻ കഴിയുന്ന പൈപ്പ് ലൈനുകൾ ആണിത്.

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ നിർമ്മിച്ച പൈപ്പ് ലൈനുകളാണിവ.

ഈ കമ്പനികൾ ഒരു ദശാബ്ദത്തിലേറെയായി മുംബൈയിലെ വിമാനത്താവളങ്ങളിലേക്ക് എടിഎഫ് വിതരണം ചെയ്യുന്ന പൈപ്പ്‌ലൈനുകളിലേക്കാണ് അംബാനി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

കണക്കുകൾ പ്രകാരം, പൊതു- സ്വകാര്യ മേഖലയിലെ റിഫൈനറികൾ 17.12 ദശലക്ഷം ടൺ ഏവിയേഷൻ ടർബൈൻ ഇന്ധനമാണ് ഉൽപ്പാദിപ്പിക്കുന്നത്. ഇതിൽ 8.2 ദശലക്ഷം ടൺ ഇന്ധനം രാജ്യത്ത് ഉപയോഗിക്കുന്നു. ബാക്കി കയറ്റുമതി ചെയ്യുന്നു.

ജാംനഗറിലെ റിലയൻസിന്റെ ഇരട്ട റിഫൈനറികൾ മാത്രം ഏകദേശം 5 ദശലക്ഷം ടൺ എടിഎഫ് ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതിന്റെ സിംഹഭാഗവും നിലവിൽ കയറ്റുമതി ചെയ്യുകയകണ്.

ഇന്ത്യയിലെ എടിഎഫ് ഡിമാൻഡ് ഇരട്ട അക്കത്തിൽ വളരുന്നുവെന്നാണ് റിപ്പോർട്ട്. 2024 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇത് 11.8 ശതമാനം ഉയർന്നു.

ഇതിന്റെ ഭാഗമായി റിലയൻസ് വൻ ശേഷി വർധനയും പ്ലാൻ ചെയ്യുന്നുവെന്നാണ് വിവരം.

X
Top